താരസമ്പന്നമായി അനൂപ് ചന്ദ്രന്‍റെ വിവാഹ റിസപ്ഷന്‍: വീഡിയോ

September 3, 2019

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായ വാര്‍ത്ത ആശംസകളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. രോഹിണി ഭവനത്തില്‍ ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഗുരൂവായൂരില്‍ വച്ചായിരുന്നു വിവാഹം. സെപ്തംബര്‍ ഒന്നിനായിരുന്നു വിവാഹം നടന്നത്. ഇപ്പോഴിതാ അനൂപ് ചന്ദ്രന്റെ വിവാഹ റിസപ്ഷന്‍ വീഡിയോയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു.

താര സമ്പന്നമായിരുന്നു വിവാഹ സത്കാരം. ശ്രീനിവാസന്‍, സായ്കുമാര്‍, ഡോ തോമസ് ഐസക് തുടങ്ങി നിരവധി പേര്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന്‍ വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ”എന്താ ചിരിക്കാത്തെ…”; സൗബിന്റെ ‘വികൃതി’ ടീസര്‍

രസതന്ത്രം, വിനോദയാത്ര, മിന്നാമിന്നിക്കൂട്ടം, റണ്‍ ബേബി റണ്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, മാണിക്യക്കല്ല്, പാസഞ്ചര്‍, ഡാഡി കൂള്‍, നീലാംബരി, ബനാറസ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അനൂപ് ചന്ദ്രന്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍ നാടകവേദികളില്‍ സജീവമായിരുന്നു താരം. നാടകവേദികളില്‍ നിന്നുതന്നെയാണ് താരം സിനിമയിലേയ്‌ക്കെത്തിയതും. ‘സഖാവിന്റെ പ്രിയസഖി’ എന്ന ചിത്രമാണ് അനൂപ് ചന്ദ്രന്റെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം.