വിസ്മയിപ്പിച്ച് അന്ന ബെന്‍; സസ്‌പെന്‍സ് നിറച്ച് ‘ഹെലെന്‍’ ട്രെയ്‌ലര്‍

തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹെലെന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ആകാംഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് ട്രെയ്‌ലറില്‍ ഉടനീളം ഇടം നേടിയിരിക്കുന്നതും.

നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രത്തിന്റെ സംവിധായകന്‍. ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഹെലെന്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നുണ്ട്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലെന്‍. 2016-ല്‍ തിയറ്ററുകളിലെത്തിയ ആനന്ദം ആണ് ഈ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ചിത്രം.

Read more:മുഖ്യ മന്ത്രിയാകാന്‍ മമ്മൂട്ടി ‘വണ്‍’ ഒരുങ്ങുന്നു: പൂജ വീഡിയോ

ലാല്‍ പോള്‍, അജു വര്‍ഗീസ്, റേണി ഡേവിഡ് രാജ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ഹെലെന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാത്തുക്കുട്ടി സേവ്യറിനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. ഷമീര്‍ മുഹമ്മദാണ് ചിത്രസംയോജനം.