‘ബിഗ് ബ്രദറാ’യി മോഹൻലാൽ ജനുവരിയിലെത്തും- മോഷൻ പോസ്റ്റർ

November 30, 2019

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദർ’. ചിത്രം ജനുവരിയിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇപ്പോൾ ‘ബിഗ് ബ്രദറി’ന്റെ ഒരു മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഹി ഈസ് ഓൺ ബോർഡ്’ എന്ന വാചകത്തോടെ മോഹൻലാൽ ആണ് ഫേസ്ബുക്കിൽ മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

‘ലേഡീസ് ആൻഡ് ജന്റിൽമാൻ’ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബിഗ് ബ്രദർ’. വമ്പൻ താര നിരയിലാണ് ചിത്രമെത്തുന്നത്. അനൂപ് മേനോനും സർജനോ ഖാലിദും മോഹൻലാലിൻറെ സഹോദരന്മാരായി വേഷമിടുന്നു.

Read More:ഒരു മുറൈ വന്ത് പാർത്തായാ..’ നാഗവല്ലിയുടെ രാമനാഥൻ വീണ്ടും ചുവട് വയ്ക്കുമ്പോൾ..

സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിലുണ്ട്. സിദ്ദിഖ് തന്നെ രചന നിർവഹിക്കുന്ന ‘ബിഗ് ബ്രദർ’ ഷൂട്ടിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല. ഇനി ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’മാണ് മോഹൻലാലിന്റേതായി പുറത്ത് വരാൻ ഉള്ളത്.