‘ധമാക്ക’ റിലീസ് മാറ്റി; ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലേക്ക്

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. അതേസമയം ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. പുതുക്കിയ തീയതി പ്രകാരം ധമാക്ക ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിത്തെും.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.’ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more:ശിശുദിനിത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മനോഹരമായൊരു താരകുടുംബ ചിത്രം

അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ‘ധമാക്ക’യുടേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘അവളെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. മനോഹരമായ താളംതന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. നിക്കി ഗല്‍റാണിയും അരുണും ധര്‍മ്മജനുമാണ് ഗാനരംഗത്ത് ശ്രദ്ധ നേടുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. റംഷിയും ഗോപി സുന്ദറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.