പട്ടിയെ പെയിന്റടിച്ച് കടുവയാക്കി; കുരങ്ങിനെ തുരത്തിയ കർഷകന്റെ ബുദ്ധിക്ക് കയ്യടി..

December 5, 2019

കർഷകരെ സംബന്ധിച്ച് കൃഷി ഒരു ഭാഗ്യ പരീക്ഷണമാണ്. കാരണം അപ്രതീക്ഷിതമായ കാലാവസ്ഥ മാറ്റവും മൃഗങ്ങളുണ്ടാക്കുന്ന നാശവും പല രീതിയിലാണ് കർഷകരെ ബാധിക്കുന്നത്. മഴയും മറ്റ് കാലാവസ്ഥ മാറ്റവും പ്രവചിക്കാനോ കരുതിയിരിക്കാനോ സാധിക്കില്ല. എന്നാൽ മൃഗങ്ങളെ പല വിധത്തിൽ തുരത്താം. കർണാടകയിലുള്ള കർഷകർ ഇപ്പോൾ അതിനു ബുദ്ധിപരമായൊരു നീക്കം നടത്തിയിരിക്കുകയാണ്.

കർണാടകയിലെ ഷിമോഗയിലാണ് കർഷകൻ ബുദ്ധിപരമായ കാര്യം ചെയ്തത്. ഒരുപാട് കുരങ്ങുകൾ ഉള്ള സ്ഥലമാണ് ഷിമോഗ. ഈ കുരങ്ങുകൾ കാരണം ചെറിയ ബുദ്ധിമുട്ടൊന്നുമല്ല കർഷകർ അനുഭവിക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കുരങ്ങുകൾ വന്നു കൃഷി നശിപ്പിക്കുന്നു.

ഒടുവിൽ ഒരു കർഷകൻ തന്റെ പട്ടിയെ പെയിന്റടിച്ച് കടുവയാക്കി. എന്നിട്ട് കൃഷിക്ക് കാവൽ നിർത്തി. ഇത് വിജയകരമായെന്നും കുരങ്ങുകളിൽ നിന്നും രക്ഷപ്പെട്ടെന്നും ഈ കർഷകന്റെ മകളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More:അതിശയിപ്പിക്കും ഈ കുഞ്ഞുവാവയുടെ പാട്ട്; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഒരു കുട്ടിപ്പാട്ടുകാരി: വീഡിയോ

ഇതിനെ തുടർന്ന് നിരവധി കർഷകരാണ് പട്ടിയെ പെയിന്റടിച്ച് കടുവയെന്ന വ്യാജേന കൃഷിക്ക് കാവൽ നിർത്തുന്നത്. എന്തായാലും ദേശിയ ശ്രദ്ധ നേടിയിരിക്കുകയാണ് കർണാടകയിലെ കർഷകരുടെ ബുദ്ധി.