അതിശയിപ്പിക്കും ഈ കുഞ്ഞുവാവയുടെ പാട്ട്; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഒരു കുട്ടിപ്പാട്ടുകാരി: വീഡിയോ

December 5, 2019

കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍. മനോഹരമായ ഒരു പാട്ടു പാടിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു കുഞ്ഞുവാവ. സംഗീത റാണി ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ സേ…’ എന്ന ഗാനമാണ് ഈ കുരുന്ന് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ‘വോ കോന്‍ ഥി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

Read more:വേണ്ടിവന്നാല്‍ സ്വന്തം ചിത്രം വരയ്ക്കാനും ആനയ്ക്ക് അറിയാം; കൈയടി നേടി ചിത്രകാരനായ കുട്ടിയാന: വീഡിയോ

പ്രായത്തെപ്പോലും വെല്ലുന്ന പ്രകടനമാണ് ഈ കുരുന്നിന്റേത്. കട്ടിലില്‍ കമിഴ്ന്ന് കിടന്നാണ് കുഞ്ഞുഗായിക മനോഹരമായി പാടുന്നത്. പാട്ടിന് അനുസരിച്ച് കുഞ്ഞിക്കൈകൊണ്ട് കട്ടിലില്‍ താളം പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ കുഞ്ഞുവാവ. ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും കുഞ്ഞുവാവയുടെ പാട്ട് കൈയടി നേടി പ്രചരിക്കപ്പെടുന്നു.