ആശയറ്റ ജീവിതത്തില്‍ നിന്നും കരകയറാന്‍ ആശയ്ക്ക് വേണം സുമനസ്സുകളുടെ കാരുണ്യം

January 8, 2020

കഠിനമായ രോഗങ്ങളോട് പൊരുതി വേദനിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയും ചെയ്യുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിയ്ക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ് ആശ എന്ന ഇരുപത്തിയേഴുകാരി. തിരുവനന്തപുരം ജില്ലയിലെ ആനയറയാണ് ആശയുടെ സ്വദേശം. വാര്‍ധക്യ സഹജമായ അസുഖത്താല്‍ പ്രയാസം അനുഭവിക്കുന്ന വൃദ്ധ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് മകളുടെ ചികിത്സാ ചിലവ്.

ആശയുടെ ചികിത്സയ്ക്കായി സഹകരണ ബാങ്കില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കാന്‍ സാധിക്കത്തത് കാരണം ജപ്തി ഭീഷണി നേരിടുകയാണ് ഈ കുടുംബം. ഹൃദയ സംബന്ധമായ അസുഖത്തോടൊപ്പം മാനസീക രോഗലക്ഷണങ്ങളും ആശയില്‍ കണ്ടുതുടങ്ങി. മകളെ ചികിത്സിച്ച് രോഗത്തില്‍ നിന്നും മോചിതയാക്കാനുള്ള കഠിന ശ്രമത്തിലാണ് ആശയുടെ മാതാപിതാക്കള്‍. സമൂഹത്തിലെ കരുണ വറ്റാത്ത നന്മമനസുകളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് ആശയും കുടുംബവും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C