അനിലിന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് സുമനസുകൾ

January 7, 2020

വേദനകൾ പേറി നടക്കുന്ന നിരവധി ജീവിതങ്ങൾക്ക് കൈത്താങ്ങാകുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടിവി. കോമഡി ഉത്സവം ഉത്സവയാത്രയുമായി കാസർഗോഡ് എത്തിയ ടീമിന്റെ ശ്രദ്ധയിൽപെട്ട കലാകാരനാണ് അനിൽ.

കാലുകൾ നഷ്ടമായ അനിലിന് ഒഡീഷൻ വേദിയിൽ എത്താൻ സാധിക്കാതിരുന്ന അവസരത്തിൽ വീട്ടിലെത്തി അദ്ദേഹത്തെ കാണുകയായിരുന്നു കോമഡി ഉത്സവം ടീം. കോമഡി ഉത്സവം ടീം എടുത്ത വീഡിയോയിലൂടെ അനിലിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ് ‘അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ രാമചന്ദ്രൻ അനിലിന് സഹായവുമായി എത്തുകയായിരുന്നു.

കേറിക്കിടക്കാൻ ഒരു വീടെന്ന അനിലിന്റെ സ്വപ്നം ഇതോടെ സാധ്യമാകുകയായിരുന്നു. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന അനിലിന് തുടർന്നുള്ള ജീവിതത്തിന് ഇനിയും സുമനസുകളുടെ സഹായം ആവശ്യമാണ്..

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C