ദിലീപിന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശേരി കൂട്ടം’- നിർമാണം ദിലീപ്

January 7, 2020

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തട്ടാശേരി കൂട്ടം’. അർജുൻ അശോകൻ നായകനാകുന്ന ചിത്രം നിർമിക്കുന്നത് ദിലീപാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണ് ‘തട്ടാശേരി കൂട്ടം’. സന്തോഷ് എച്ചിക്കാനമാണ് കഥയും സംഭാഷണവും.

രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത്ത് ചന്ദ്രൻ സംഗീതം പകരുന്നു. ജിതിൻ സ്റ്റന്സിലോവ്സ് ഛായാഗ്രഹണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട് .

Read More:ഹൃദയരോഗത്താല്‍ ദുരിതമനുഭവിക്കുന്ന സന്തോഷിന് വേണം നന്മമനസ്സുകളുടെ സഹായം

ചിത്രത്തിന്റെ പൂജ കഴിഞ്ഞ വർഷം അഞ്ചുമന ക്ഷേത്രത്തിൽ നടന്നിരുന്നു. ദിലീപ്, മകൾ മീനാക്ഷി തുടങ്ങിയവർ പൂജ ചാണ്ടങ്കിൽ പങ്കെടുത്തിരുന്നു.