ഇളയരാജയായി ധനുഷ്- ആഗ്രഹം പങ്കുവെച്ച് യുവൻ ശങ്കർ രാജ

തെന്നിന്ത്യൻ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ് ഇളയ രാജ. മലയാള സിനിമയ്ക്ക് ചിത്ര, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ , ജെന്‍സി, മിന്‍മിനി, ഉണ്ണികൃഷ്ണന്‍ എന്നീ ഗായകരെ സമ്മാനിച്ചതും ഇളയരാജയാണ്.

ഇപ്പോൾ ഇളയരാജയുടെ ജീവിതം സിനിമയാക്കിയാൽ ആ വേഷത്തിൽ ധനുഷിനെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മകൻ യുവൻ ശങ്കർ രാജ. ഇതോടെ അച്ഛന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ് യുവൻ ശങ്കർ രാജ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്.

Read More:‘ഇന്ത്യൻ സിനിമയുടെ മറ്റൊരു ഇതിഹാസത്തെ ഞാൻ കണ്ടു’- മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രാചി തെഹ്‌ലാൻ

രണ്ടു ചിത്രങ്ങൾ നിർമിച്ച് സിനിമ രംഗത്ത് മുൻപ് തന്നെ തുടക്കം കുറിച്ചിരുന്നു യുവൻ ശങ്കർ രാജ. വിജയ് സേതുപതി നായകനായ ‘മാമനിതൻ’, റെയ്‌സ വിൽസൺ മുഖ്യ കഥാപാത്രമായ ‘ആലീസ്’ എന്നീ ചിത്രങ്ങളാണ് വൈ എസ് ആർ ഫിലിംസിന്റെ ബാനറിൽ യുവൻ ശങ്കർ രാജ നിർമിച്ചത്.