‘എന്റെ മകനെ ദൈവം അനുഗ്രഹിക്കട്ടെ’- പൃഥ്വിരാജിന് മല്ലിക സുകുമാരന്റെ ആശംസ

January 28, 2020

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. ഇളയ മകൻ പൃഥ്വിരാജിനൊപ്പമുള്ള ഒരു ചിത്രമാണ് ഇപ്പോൾ മല്ലിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ മകനെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ‘ആടുജീവിതം’ ലുക്കിൽ ആണ് മല്ലികയ്‌ക്കൊപ്പം പൃഥ്വിരാജ് നിൽക്കുന്നത്. മകനൊപ്പമുള്ള നിമിഷങ്ങളിൽ വലിയ സന്തുഷ്ടയാണ് മല്ലിക എന്ന് ചിത്രത്തിൽ വ്യക്തമാണ്.

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ചിത്രങ്ങൾ മല്ലിക പതിവായി പങ്കു വയ്ക്കാറുണ്ട്. മക്കളെ പോലെ തന്നെ മരുമക്കളെയും പരിഗണിക്കുന്ന മല്ലിക സുകുമാരൻ പൂർണിമയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അമ്മയാണ്.

 അതേസമയം പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ സംവിധാനം ചെയ്യുന്നത് ബ്ലെസ്സിയാണ്. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read More:കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

ചിത്രീകരണത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിനു വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.