കമ്മാര സംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന 'തീർപ്പ്' ഒരുങ്ങുന്നു. ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് താരങ്ങൾ. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമാണം. ഫെബ്രുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!' എന്ന ക്യാപ്ഷനൊപ്പമാണ്...
മലയാള സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച് നായകനും, സ്വഭാവനടനും, ഹാസ്യതാരവുമൊക്കെയായി അമ്പരപ്പിച്ച ഇന്ദ്രജിത്ത് പിറന്നാൾ നിറവിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായി ആശംസകളറിയിച്ച് സഹതാരങ്ങളും കുടുംബാംഗങ്ങളുമൊക്കെ എത്തി. ഇന്ദ്രജിത്ത് നായകനായി എത്തുന്ന ആഹാ ടീം ചിത്രത്തിലെ ആദ്യ ഗാനമാണ് പിറന്നാൾ സമ്മാനമായി പങ്കുവെച്ചത്. ഇപ്പോഴിതാ, മനോഹരവും രസകരവുമായ ഒരു ചിത്രമാണ് പൃഥ്വിരാജ്, ചേട്ടന് പിറന്നാൾ ആശംസിക്കാനായി പങ്കുവെച്ചിരിക്കുന്നത്....
പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയും സമൂഹമാധ്യമങ്ങളുടെ പ്രിയതാരമാണ്. ജന്മദിനത്തിൽ മാത്രമാണ് അല്ലിയുടെ ചിത്രം പങ്കുവയ്ക്കാറുള്ളതെങ്കിലും ഒട്ടേറെ വിശേഷങ്ങളെ കുറിച്ച് ഇരുവരും വാചാലരാകാറുണ്ട്. ഇപ്പോഴിതാ, അലംകൃതയുടെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ശ്രദ്ധനേടിയിരിക്കുകയാണ്. എന്നാൽ, ആറുവയസുകാരിയായ മകൾക്ക് ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും വ്യാജ പേജ് ആണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.
അല്ലി പൃഥ്വിരാജ്...
ചലച്ചിത്ര-സീരിയില്‍ താരം മല്ലിക സുകുമാരന്‍ പിറന്നാള്‍ നിറവിലാണ്. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. മല്ലികയുടെ മക്കളും മരുമക്കളും ആരാധകരുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മല്ലിക സുകുമാരന്‍ ആശംസകള്‍ നേര്‍ന്നു.
മല്ലികയ്ക്കൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് പങ്കുവച്ചുകൊണ്ടാണ് മകന് പൃഥ്വിരാജ് സുകുമാരന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയയും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സാമൂഹ്യ...
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പൃഥ്വിരാജ് രോഗമുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് തന്നെയാണ് രോഗമുക്തനായതായി പങ്കുവെച്ചത്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന് വ്യക്തമാക്കി റിസൾട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram ...
കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020ൽ ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. ഇപ്പോഴിതാ, 2021ൽ ചിത്രം ആരംഭിക്കുമെന്ന് അറിയിക്കുകയാണ് മുരളി ഗോപി.
സമൂഹമാധ്യമങ്ങളിലൂടെയാണ് മുരളി ഗോപി ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. 'രതീഷ് അമ്പാട്ടിനൊപ്പം. ഞങ്ങളുടെ അടുത്ത സിനിമ 2021ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-...
ഡ്രൈവിംഗ് ലൈസൻസിന്റെ വൻ വിജയത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. ' ജന ഗണ മന' എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.
പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ഈ വർഷത്തെ മികച്ച...
മലയാള സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് നരേൻ. നായകനായും സഹനടനായുമെല്ലാം തിളങ്ങിയ നരേന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ, റോബിൻഹുഡ് തുടങ്ങിയ ചിത്രങ്ങളിൽ സുഹൃത്തുക്കളായി ഇരുവരും വേഷമിട്ടിരുന്നു. സ്ക്രീനിലും ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നരേനും പൃഥ്വിരാജും.
എട്ടുവർഷം മുൻപ് റിലീസ് ചെയ്ത അയാളും ഞാനും തമ്മിൽ എന്ന...
കഴിഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ്- രാജസ്ഥാൻ റോയൽസ് മത്സരത്തിൽ താരമായത് രാഹുൽ തെവാത്തിയ ആയിരുന്നു. ഹരിയാനക്കാരനായ തെവാത്തിയയെ മത്സരത്തിന്റെ തുടക്കത്തിൽ വില്ലനായാണ് ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിച്ചത്. എന്നാൽ 19 പന്തിൽ എട്ടു റൺസുമായി കളി തുടങ്ങിയ രാഹുൽ തെവാത്തിയ 30 പന്തിൽ അർദ്ധ സെഞ്ചുറി നേടി. ഇപ്പോഴിതാ, തെവാത്തിയയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ...
മലയാളികളുടെ പ്രിയ താരജോഡിയാണ് സുപ്രിയയും പൃഥ്വിരാജും. പരസ്പരം താങ്ങും തണലും പകർന്ന് ഒൻപതുവർഷം പിന്നിടുകയാണ് ഇവരുടെ ജീവിതയാത്ര. പൃഥ്വിരാജിനൊപ്പം തന്നെ സിനിമാ ലോകത്ത് പ്രസിദ്ധയാണ് സുപ്രിയയും. മാത്രമല്ല, പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാണ രംഗത്തേക്കും സുപ്രിയ ചുവടുവെച്ചുകഴിഞ്ഞു. പൃഥ്വിരാജിന്റെ സിനിമകളുടെയും മകൾ അലംകൃതയുടെയും വിശേഷങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് സുപ്രിയ. ഇപ്പോഴിതാ, പ്രിയതമനൊപ്പമുള്ള ഒരു...
ലോകസിനിമാ പ്രേമികൾക്കിടയിൽ ആവേശമാകുകയാണ് 'ഗോഡ്സില്ല വേഴ്സസ് കോംഗ്' ചിത്രത്തിന്റെ ട്രെയ്ലർ. മണിക്കൂറുകൾക്കുള്ളിൽ 17 ലക്ഷത്തിലധികം ആളുകളാണ് ട്രെയ്ലർ കണ്ടത്. സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കഥാപാത്രങ്ങളാണ്...