‘മറഞ്ഞിരുന്ന് പേടിപ്പിക്കുന്ന പ്രേതമല്ല ‘ചതുർമുഖ’ത്തിൽ’- മഞ്ജു വാര്യർ

January 3, 2020

മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ഇരുവരും ആദ്യമായാണ് പ്രേത പശ്ചാത്തലത്തിലുള്ള സിനിമയിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വയ്ക്കുകയാണ് മഞ്ജു വാര്യർ.

ആദ്യമായിട്ടാണ് ഒരു ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ഭാഗമാകുന്നത്. അതിന്റെ ആകാംഷയുണ്ട്. ആ സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും സാഹചര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതില്‍ സാധാരണ പോലെ മറഞ്ഞു നിന്ന് പേടിപ്പിക്കുന്ന പ്രേതമല്ല ഉള്ളത്. അതില്‍ പുതുമയുണ്ട്. അത് ഞാന്‍ ഏറെ ആസ്വദിക്കുന്നു.’ മഞ്ജു വാര്യര്‍ പറഞ്ഞു.

Read More:നായകനായി സണ്ണി വെയ്ൻ, ചെത്തി മന്ദാരം തുളസി ഒരുങ്ങുന്നു; ചിത്രങ്ങൾ കാണാം

നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് നിര്‍മാണം. ഞ്ജി പണിക്കര്‍, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.