കുട്ടികളുടെ ക്രിക്കറ്റിനിടെ നായയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ്; വൈറല്‍ വീഡിയോ

February 22, 2020

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ സോഷ്യല്‍ മീഡിയ എന്താണെന്ന് പോലും അറിയില്ല. എന്നിട്ടും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടാറുണ്ട്. പറഞ്ഞു വരുന്നത് ആനകളെയും നായകളെയും പക്ഷികളെയുമൊക്കെ കുറിച്ചാണ്. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകളിലൂടെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ മൃഗങ്ങളും പക്ഷികളുമൊക്കെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുകയാണ് ഒരു നായ. കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റുകളിയില്‍ ഈ നായ പങ്കുചേരുന്നു. കീപ്പറുടെ റോളില്‍ സ്റ്റംമ്പിന് പുറകിലാണ് നായയുടെ സ്ഥാനം. ഒരു കൊച്ചു പെണ്‍കുട്ടിയാണ് ബാറ്റിങ്. ബാറ്റില്‍ തട്ടിയ പന്ത് ഉരുണ്ട് നീങ്ങുമ്പോള്‍ പിന്നാലെ ഓടിച്ചെന്ന് പന്തെടുക്കുന്ന നായയെയും വീഡിയോയില്‍ കാണാം. പന്ത് കടിച്ചെടുക്കുക മാത്രമല്ല വളരെ വേഗത്തില്‍ തന്നെ ബൗളറുടെ കൈകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് ഈ നായ.

Read more: ഡ്യൂപ്പില്ല, ഇതാണ് നല്ല നാടന്‍ തല്ല്; ചെളിക്കളത്തില്‍ പോരെടുത്ത് ബിജു മേനോനും പൃഥ്വിരാജും: ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ മേക്കിങ് വീഡിയോ

ജാഗ്രതയോടെയാണ് നായ ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പന്തിന്റെ ഓരോ നീക്കങ്ങളും അതീവ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുമുണ്ട്. എന്തായാലും കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഈ നായ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.