വൈകല്യങ്ങളുടെ ലോകത്ത് നിന്നും കാൽ വിരലുകളിൽ മാന്ത്രികത ഒളിപ്പിച്ച് ഒരു കലാകാരൻ; വീഡിയോ

February 27, 2020

നിരവധി കലാകാരന്മാരെ കണ്ടെത്തുന്ന വേദിയാണ് സമൂഹമാധ്യമങ്ങൾ. ശാരീരിക അസ്വസ്ഥതകൾ മൂലം സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്നവർക്കും വലിയ വേദികൾ സമൂഹമാധ്യമങ്ങൾ നൽകാറുണ്ട്. ഇപ്പോഴിതാ കാൽ വിരലുകൾകൊണ്ട് വിസ്മയം ഒരുക്കുന്ന ഒരു കലാകാരനാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

ഭിന്നശേഷിക്കാരനായ യുവാവ് കാൽ വിരലുകൾ ഉപയോഗിച്ച് വളരെ മനോഹരമായി ഭിത്തിയിൽ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾ വരച്ചതിന് ശേഷം അത് പെയിന്റ് ചെയ്ത് മനോഹരവുമാക്കുന്നുണ്ട് ഈ കലാകാരൻ.

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോയിൽ കാണുന്ന വ്യക്തി ആരാണെന്നോ.. അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ ലഭ്യമല്ല. എന്തായാലും മികച്ച പിന്തുണയാണ് ഈ കലാകാരന് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ വീഴ്ചകളിൽ തളർന്നുപോകുന്ന പലർക്കും മാതൃകയാവുകയാണ് ഈ കലാകാരൻ.