അപകടം കരിനിഴല്‍ വീഴ്ത്തിയ ഗുണശേഖരന് വേണം സുമനസ്സുകളുടെ സഹായം

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു ബൈക്ക് അപകടം കരിനിഴല്‍ വീഴ്ത്തിയതാണ് ഗുണശേഖരന്റെ ജീവിതത്തില്‍. പാലക്കാടാണ് ഗുണശേഖരന്റെ സ്വദേശം. വേദനയും ദുരിതവും ഇന്നും പിന്‍തുടരുകയാണ് ഈ മുപ്പത്തിനാല് വയസ്സുകാരനെ.

അപകടത്തില്‍ തലയോട്ടിയുടെ വലത്തുഭാഗം ഇദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഇതിനോടകംതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട് ഗുണശേഖരന്‍. ഒന്‍പത് വര്‍ഷത്തിനിടയില്‍ ചികിത്സക്കായി മാത്രം പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്.

കൃത്രിമ തലയോട്ടി വെച്ചുപിടിപ്പിക്കുന്നതിലൂടെ മാത്രമേ ഗുണശേഖരന് സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുകയുള്ളു. അമ്മയും ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയുമടങ്ങുന്നതാണ് ഗുണശേഖരന്റെ കുടുംബം. ചികിത്സാച്ചെലവിനായി ഇനിയും ഒരുപാട് പണം ആവശ്യമുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടിയിലൂടെ ഗുണശേഖരന്റെ വേദനകള്‍ അറിഞ്ഞ സുമനസ്സുകള്‍ സഹായവുമായെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ശാരീരികമായും സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ സമൂഹത്തില്‍ നിരവധിയാണ്. മഹോരോഗങ്ങളോട് പോരാടുന്ന ഇത്തരക്കാര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C