‘നിസ്സാരം…’; പിച്ച് റോളര്‍ ഓടിച്ച് ധോണി: വൈറല്‍ വീഡിയോ

February 28, 2020

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പിച്ച് റോളര്‍ ഓടിക്കുകയാണ് താരം.

മുന്‍നായകന്‍ എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പിച്ചിലാണ് താരം പിച്ച് റോളര്‍ ഓടിക്കുന്നത്. ഐപിഎല്‍ ക്രിക്കറ്റിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ജാര്‍ഖണ്ഡിലെ പ്രാദേശിക താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട് ധോണി.

Read more: പുല്ലാങ്കുഴലില്‍ ‘പൂമുത്തോളേ…’; കൊച്ചുമിടുക്കന്റെ മനോഹര സംഗീതത്തിന് നിറഞ്ഞ കൈയടി

അതേസമയം കുറച്ചു നാളുകളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. എന്നാല്‍ പലപ്പോഴും വാര്‍ത്തകളില്‍ അദ്ദേഹം ഇടം നേടാറുണ്ട്. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയാണ് താരം. ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നുകൂടി പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.