‘പാർട്ണർ ഇൻ ക്രൈം..ഇതാരാണെന്ന് പറയൂ’- ആരാധകരോട് വിരാട് കോലി

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത് വിരാട് കോലിയുടെ ഒരു പോസ്റ്റ് ആണ്. ആരാധകരോട് ഒരു ചോദ്യമെറിഞ്ഞാണ് വിരാട് കോലിയുടെ ട്വീറ്റ്. തനിക്കൊപ്പമുള്ള ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്ന ചിത്രം പങ്കു വയ്ക്കുകയാണ് ഇന്ത്യൻ നായകൻ. ഒപ്പം ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘പാർട്ണർ ഇൻ ക്രൈം! ക്രൈം: ബൗണ്ടറിയിൽ നിൽക്കുന്ന ഫീൽഡർമാരിൽ നിന്നും ഡബിൾസ് മോഷ്ടിക്കുക..ആരാണെന്നു പറയൂ’. മുഖം വ്യക്തമല്ലെങ്കിലും ഒറ്റ കാഴ്ച്ചയിൽ തന്നെ ഇത് ധോണിയാണെന്ന് മനസിലാകും.

ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടപ്പോഴാണ് മുൻ നായകൻ എം എസ് ധോണി ടീമിൽ നിന്നും മാറിനിന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിലായി ധോണി പ്രാക്ടീസിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പ്രാക്ടീസ് ചെയ്യുന്ന ധോണിയുടെ ചിത്രങ്ങളും വിഡിയോയും വൈറലാകുകയും ചെയ്തിരുന്നു.

Read More:‘എനിക്ക് ‘സ്നൊപ്പം’ പറയാനേ പറ്റുന്നുള്ളു..’; വിതുമ്പികൊണ്ട് കുറുമ്പി -ചിരിപ്പിച്ച് വീഡിയോ

മുൻപ് വിരാട് ധോണിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ധോണി ടീമിൽ നിന്നും മാറിനിൽക്കുന്ന പ്രഖ്യാപനമുണ്ടായത്. ഇപ്പോൾ വീണ്ടും ഇങ്ങനെയൊരു പോസ്റ്റ് കാണുമ്പോൾ ധോണി തിരികെയെത്തുകയാണോ എന്ന സംശയത്തിലാണ് ആരാധകർ.

 

ക്രീസിലെത്തിയിട്ടും റൺ ഔട്ട്; അമ്പരപ്പിച്ച് വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ ആഭ്യന്തര ടൂർണമെന്റ് മാർഷ് കപ്പിലെ ഒരു റൺ ഔട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ടാസ്മാനിയ  ടീമും ക്വീൻസ് ലാൻഡും തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ ടാസ്മാനിയയുടെ  ഓൾ റൗണ്ടർ ഗുരിന്ദർ സന്ധു റൺ ഔട്ടിലൂടെ പുറത്തായിരുന്നു. അർധ സെഞ്ച്വറി തികച്ച ശേഷമാണ് സന്ധു പുറത്തായത്.

49 റൺസ് തികച്ച ശേഷമുള്ള ബൗളിങ്ങിൽ സന്ധു ഓടി രണ്ട് റൺസ് നേടി, മൂന്നാമത്തെ റണ്ണിനായും സന്ധു ഓടി. എന്നാൽ ഓടി ക്രീസിൽ എത്തിയെങ്കിലും സന്ധുവിന്റെ കാലോ, ബാറ്റോ ക്രീസിൽ തൊട്ടിരുന്നില്ല, ഇതോടെ അമ്പയർ റൺ ഔട്ട് വിളിക്കുകയായിരുന്നു.

Read also: ‘സിങ്കപ്പെണ്ണേ’ സ്യൂട്ട് കേസിൽ താളമിട്ട് ഒരു കിടിലൻ പാട്ട്; വൈറൽ വീഡിയോ 

എന്നാൽ ഔട്ട് ആയ ശേഷമാണ് താരത്തിന് തന്റെ അബദ്ധം മനസിലായത്. പിന്നീട് തലയിൽ കൈവച്ച് നിരാശയോടെ താരം കളിക്കളത്തിൽ നിന്നും പോകുന്നതും വീഡിയോയിൽ കാണാം.

ഐസിസി ഏകദിന റാങ്കിങില്‍ കേമന്‍മാരായി ഇന്ത്യന്‍ താരങ്ങള്‍

ഐസിസി ഏകദിന റാങ്കിങില്‍ വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങില്‍ വീരാട് കോഹ്‌ലി
യാണ് ഒന്നാം സ്ഥാനത്ത്. ബൗളിങില്‍ ഇന്ത്യന്‍താരം ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഐസിസിയുടെ ഏകദിന റാങ്കിങ് പട്ടികയില്‍ കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യന്‍താരങ്ങള്‍ തന്നെയാണ് മുന്നില്‍.

ബാറ്റിങില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന വിരാട് കോഹ്‌ലിക്ക് 895 പോയിന്റുകളുണ്ട്. ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. 2019-ല്‍ ബാറ്റിങിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിരുന്നു. ഈ മികവ് തന്നെയാണ് താരത്തെ റാങ്കിങില്‍ രണ്ടാം സ്ഥാനത്തെത്തിച്ചതും. 863 പോയിന്റുകളാണ് രോഹിത് ശര്‍മ്മയ്ക്ക്. പത്തൊമ്പതാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇരുപത്തിമൂന്നാം സ്ഥാനത്താണ്.

Read more:‘ഊര്‍മിള എന്ന കഥാപാത്രത്തിനുവേണ്ടിയെടുത്ത കഠിനാധ്വാനത്തിന് വൈകികിട്ടിയ അംഗീകാരം’: നമിത പ്രമോദിന്‍റെ കുറിപ്പ്

അതേസമയം ബൗളിങില്‍ 797 പോയിന്റുകളുമായാണ് ബുംറ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. 740 പോയിന്റുകളാണ് ബോള്‍ട്ടിന്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണ് ഇടം നേടിയത്. 246 പോയിന്റുകളുമായി ഹാര്‍ദിക് പാണ്ഡ്യ പത്താം സ്ഥാനത്താണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് ഒന്നാം സ്ഥാനത്ത്.

പന്തിന് പണി പാളി; ചിരിച്ച് രോഹിത്, വീഡിയോ

കളിക്കളങ്ങൾ പലപ്പോഴും കൗതുകങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ പന്തിന് സംഭവിച്ച അബദ്ധം. തൊട്ടതെല്ലാം പൊന്നക്കാറുള്ള താരമാണ് ഋഷഭ് പന്ത് , എന്നാൽ കഴിഞ്ഞ കളിയിൽ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു പന്തിന്. കളിക്കിടെ പത്താം ഓവറിൽ സൗമ്യ സർക്കാരിന്റെ വിക്കറ്റിനായി ഡി ആർ എസ് എടുക്കാൻ പന്ത് രോഹിതിനെ നിര്‍ബന്ധിക്കുകയായിരുന്നു.  സൗമ്യ സർക്കാർ പന്ത് എഡ്ജ് ചെയ്തുവെന്നും ഡി ആർ എസ് എടുക്കാമെന്നും രോഹിത്തിനോട് പറയുകയായിരുന്നു.

പന്ത് ഉറപ്പിച്ച് പറഞ്ഞതോടെ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന തീരുമാനത്തിലായി. എന്നാൽ ഇത് പരിശോധിച്ചപ്പോൾ അൾട്രാ എഡ്ജിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ റിവ്യൂ പാഴായി.

ഇതിന് ശേഷം റിവ്യൂ പഴയല്ലോ എന്ന ഭാവത്തിൽ രോഹിത്ത് പന്തിനെ നോക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഒരു കൈകൊണ്ട് മുഖം മറച്ച് പിടിച്ച് നിൽക്കുന്ന പന്തിനെയാണ് വീഡിയോയിൽ കാണുന്നത്.

ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരത്തില്‍ ഇന്ത്യ തോൽവി സമ്മതിച്ചിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്കായിരുന്നു മത്സരം.  ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ ടി20യില്‍ ഒമ്പത് തവണ മത്സരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 148 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

149 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സ് നേടിയത്. അതേസമയം ഇന്ത്യയ്ക്കായി ശിവം ദുബേ ടി20യില്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് ദുബേ അടിച്ചെടുത്തത്. ഒമ്പത് റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായി. വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

ലോകത്തെ അമ്പരപ്പിച്ച് ഒരു വാട്ടർബോയ്; കളിക്കളത്തിൽ ആവേശം നിറച്ച താരത്തെ പ്രശംസിച്ച് കായികലോകം, വീഡിയോ

ക്രിക്കറ്റ് കളിക്കളങ്ങൾ കായികതാരങ്ങൾക്കും കാണികൾക്കും ഒരുപോലെ ആവേശം വിതയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്തുനിന്നുള്ള വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. മിക്കപ്പോഴും കളിക്കളങ്ങളിൽ കായികതാരങ്ങളാണ് ശ്രദ്ധേയമാകുന്നത്. എന്നാൽ കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള ടി20 സന്നാഹ മത്സരത്തിൽ കായിക പ്രേമികളുടെ മനംകവർന്നത് അവിടെത്തിയ വാട്ടർബോയിയാണ്.

കളിക്കളത്തിൽ കായികതാരങ്ങളുടെ ഇടയിലേക്ക് വെള്ളവുമായി എത്തിയ  വാട്ടർ ബോയിയെ കണ്ട് അത്ഭുതപെടുകയായിരുന്നു അവിടെ ഉണ്ടായിരുന്നവർ. കാരണം ഓസ്‌ട്രേലിയയുടെ സാക്ഷാൽ പ്രധാനമന്ത്രി സ്കോട്ട് മോറിസ് തന്നെയായിരുന്നു കളിക്കളക്കത്തിൽ കായികതാരങ്ങളുടെ ഇടയിലേക്ക് വെള്ളവുമായി കടന്നുചെന്നത്.

കളിക്കളത്തിൽ പ്രധാനമന്ത്രിയെകണ്ട് കായികതാരങ്ങൾ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് ഇവർ പ്രധാനമന്ത്രിയുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് കളി തുടർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

അതേസമയം ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും ശ്രീലങ്കയും തമ്മിൽ അരങ്ങേറിയ മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിക്കുകയും ചെയ്തു. ഒരു വിക്കറ്റിനാണ് ടീം വിജയിച്ചത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക: ബാറ്റിങ്ങില്‍ ഇന്ത്യക്ക് കാലിടറുന്നു, കോഹ്ലിയും പുറത്ത്

ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കാലിടറുന്നു. അമ്പത് റണ്‍സ് എടുക്കുന്നതിന് മുമ്പേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സ് നേടിയ രേഹിത് ശര്‍മ്മയും 11 റണ്‍സുമായ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ പൂജാരയും കളം വിട്ടു. നായകന്‍ വിരാട് കോഹ്ലിക്കും ഇന്ന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം അങ്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കകയായിരുന്നു. അതേസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് തവണയും ടോസ് നേടിയത് ഇന്ത്യ തന്നെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്ന് തവണ തെരഞ്ഞെടുത്തത് ബാറ്റിങും. രണ്ട് തവണയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ അവസാന അങ്കത്തില്‍ ഇന്ത്യയ്ക്ക് കാലിടറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് ബിജു മേനോനും നിമിഷ സജയനും; ശ്രദ്ധേയമായി ‘നാല്‍പത്തിയൊന്ന്’-ലെ ഗാനം

എന്നാല്‍ ബൗളിങ്ങില്‍ മറ്റൊരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങുന്നു. നദീമിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാമത്തെ മത്സരം ജയിക്കാനായാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനു സാധിക്കും.

ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഗാംഗുലി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമാണ് ഇന്ന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. അതേസമയം ബിസിസിഐ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പുതിയ ജോയിന്റ് സെക്രട്ടറിയാകുമെന്നും സൂചനകളുണ്ട്. ഈ മാസം 23 ന് നടക്കുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പോസ്റ്റുകളിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയം; എറിഞ്ഞുവീഴ്ത്തി ഷമിയും ജഡേജയും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും വിജയം സ്വന്തമാക്കി ടീം ഇന്ത്യ. രോഹിത് ശര്‍മ്മയുടെയും പൂജാരയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ ഷമിയും ജഡേജയും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ കോഹ്ലിപ്പടയ്ക്ക് മുമ്പില്‍ പരാജയം സമ്മതിക്കേണ്ടി വന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

ടെസ്റ്റില്‍ 394 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 395 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 191 റണ്‍സ് എടുത്ത് കളം വിടേണ്ടി വന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തിയത്.

Read more:വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

പതിനൊന്ന് റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു. അവസാന ദിനം ഇന്ത്യന്‍ താരം അശ്വിന്‍ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടതോടെ ഇന്ത്യന്‍ ആരാധകരും വിജയപ്രതീക്ഷയിലായി. പിന്നാലെ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ബൗളിങ് ഏറ്റെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ആരാധക പ്രതീക്ഷ തെറ്റാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 324 റൺസിനാണ് ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി കരസ്ഥമാക്കിയതും ഇന്ത്യയ്ക്ക് കരുത്തായി. മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 324 റൺസിനാണ് ഇന്ത്യ കളി ഡിക്ലയർ ചെയ്‌തത്‌.