നാല് വർഷത്തിനിടെ വെറും നാല് ടെസ്റ്റ് മത്സരങ്ങൾ; വിരമിക്കൽ പ്രഖ്യാപിച്ച് ഹെന്‍ഡ്രിച്ച് ക്ലാസന്‍

January 8, 2024

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്‍ഡ്രിച്ച് ക്ലാസന്‍. ഇന്ത്യയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്. 2019-നും 2023-നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ആയുസാണ് ഹെന്‍ഡ്രിച്ചിന്റെ ടെസ്റ്റ് കരിയറിന് ഉള്ളത്. ( Heinrich Klaasen Announces Retirement From Test cricket )

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ക്ലാസന്‍ അവസാന നാല് വര്‍ഷത്തിനിടെ നാല് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. ടെസ്റ്റില്‍ 104 റണ്‍സാണ് 32-കാരനായ താരത്തിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെയാണ് അവസാനമായി കളിച്ചത്.

Read Also : ഈ കരുതൽ മാത്രം മതി; സ്നേഹം നിറഞ്ഞൊരു കാഴ്ച , മനസും നിറയ്ക്കും..

‘ഉറക്കമില്ലാത്ത പല രാത്രികള്‍ക്ക് ശേഷം, റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ എടുക്കാന്‍ വളരെ ബുദ്ധിമുട്ടി, ഗെയിമില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റാണ്’-ക്ലാസന്‍ പറഞ്ഞു. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 85 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ക്ലാസന്‍ 46 ശരാശരിയില്‍ 5347 റണ്‍സ് നേടിയിട്ടുണ്ട്. തന്റെ കരിയറില്‍ 12 സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളും നേടിയിട്ടുണ്ട്.

Story highlights : Heinrich Klaasen Announces Retirement From Test cricket