15 കളിയില്‍ നിന്ന് 13 ഗോളുകള്‍; ചരിത്രം കുറിച്ച് മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍ ഒഗ്‌ബച്ചെ

February 16, 2020

ചിലര്‍ വരുമ്പോള്‍ ചരിത്രം പോലും വഴിമാറും എന്ന് പറയാറില്ലേ. ഐഎസ്എല്ലില്‍ അത്തരമൊരു ചരിത്രം വഴിമാറിയിരിക്കുകയാണ് ബര്‍ത്തലോമിയ ഓഗ്ബച്ചെയ്ക്ക് മുന്നില്‍. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് ഓജ്‌ബച്ചെ സ്വന്തമാക്കിയിരിക്കുന്നത്. സി കെ വിനീതിന്റെ 11 ഗോള്‍ എന്ന റെക്കോര്‍ഡാണ് ഓഗ്ബച്ചെ മറികടന്നത്.

നൈജീരിയന്‍ താരമാണ് ബര്‍ത്തലോമിയ ഓഗ്ബച്ചെ. പതിനഞ്ച് കളിയില്‍ നിന്നായി 13 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. സീസണിലെ അവസാന ഹോം മത്സരത്തിലും ഓഗ്ബച്ചെ ഇരട്ട ഗോളുകള്‍ നേടി. 43 കളികളില്‍ നിന്നുമായാണ് സി കെ വിനീത് 11 ഗോളുകള്‍ നേടിയത്.

Read more: ‘എന്നാലും മത്തായിച്ചാ നിങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ…’; സൗബിന്റെ ശബ്ദത്തില്‍ ട്രാന്‍സിലെ പാട്ട്

അതേസമയം അവസാന ഹോം മത്സരത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ബംഗളൂരുവിനെതിരെ ആയിരുന്നു മഞ്ഞപ്പടയുടെ മത്സരം. കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടി. ഐഎസ്എല്ലില്‍ ബെഗളൂരുവിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയംകൂടിയാണ് ഇത്.