കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ഇനി ഓര്‍മ്മ

February 20, 2020

പ്രശസ്ത കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ലാറി ടെസ്‌ലര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു പ്രായം. ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ലാറി ടെസ്‌ലര്‍. ഇദ്ദേഹമാണ് കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്പറേഷനുകള്‍ വികസിപ്പിച്ചത്.

മുന്‍ സെറോക്‌സ് റിസേര്‍ച്ചറായിരുന്നു ടെസ്‌ലര്‍. ആപ്പിള്‍, യാഹൂ, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പവും ടെസ്‌ലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more: യന്ത്രച്ചിറകില്‍ ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ കട്ട്, കോപ്പി, പേസ്റ്റ് എന്ന ഓപ്പറേഷന്‍ വളരെ അധികമായി ഉപയോഗിക്കാറുണ്ട്. ആധുനിക കംപ്യൂട്ടിങ്ങിലും വിലയേറിയ നിരവധി സംഭാവനകള്‍ ടെസ്‌ലര്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ലളിതമായ പല പ്രോഗ്രാമിംഗ് കണ്‍സെപ്റ്റ്‌സ് വികസിപ്പിച്ചതും ഇദ്ദേഹമാണ്.