അതിശയിപ്പിച്ച് ഫഹദ്; ‘ട്രാന്‍സ്’-ലെ ആ മാന്ത്രിക സംഗീതം ഇതാ: വീഡിയോ

February 27, 2020

ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാന്‍സ്’ എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തെത്തി.

ഉള്ളുലയ്ക്കുന്ന ഈ മാന്ത്രിക സംഗീതത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. വിനായകന്‍ ടി കെ ആണ് ടൈറ്റില്‍ ട്രാക്ക് കംപോസ് ചെയ്തിരിക്കുന്നത്. നേഹ എസ് നായര്‍, ലീ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

Read more: ഗിറ്റാറില്‍ അതിമനോഹരമായി ‘കണ്ണാനേ കണ്ണേ…’; മാജിക്കല്‍ സംഗീതവുമായി കാക്കിക്കുള്ളിലെ കലാകാരന്‍: വൈറല്‍ വീഡിയോ

അന്‍വര്‍ റഷീദാണ് ട്രാന്‍സിന്റെ സംവിധായകന്‍. സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. നസ്രിയ, തമിഴ് സംവിധായകന്‍ ഗൗതം മേനോനന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനിംഗ് ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്. സാങ്കേതികമികവിലും ‘ട്രാന്‍സ്’ ഏറെ മികച്ചുനില്‍ക്കുന്നു.