‘സുന്ദരന്മാരായ കൂട്ടുകാരുടെ’ രസികന്‍ ചിത്രം പങ്കുവെച്ച് വിരാട് കോലി

February 17, 2020

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന കായികതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചിരി നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ന്യൂസീലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ലഭിച്ച ചെറിയ ഇടവേളകള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍. രസകരമായ ഒരു ആഘോഷ ചിത്രമാണ് വിരാട് കോലി പങ്കുവെച്ചിരിക്കുന്നത്.

മുഹമ്മദ് ഷമിയും വിരാട് കോലിയും പൃഥ്വി ഷായുമാണ് ഈ ചിത്രത്തിലുള്ളത്. മൂന്നു പേരുടെയും രസികന്‍ മുഖഭാവങ്ങളാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. മുഖത്ത് പ്രത്യേക ഭാവങ്ങള്‍ വരുത്തിയിരിക്കുകയാണ് മൂവരും. സുന്ദരന്മാരായ കൂട്ടുകാര്‍ എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോലി ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മീം ആയി ഉപയോഗിക്കാന്‍ പറ്റിയ ചിത്രം’ എന്നാണ് ആരാധകരില്‍ അധികവും ഫോട്ടോയ്ക്ക് നല്‍കുന്ന കമന്റ്.

Read more: വെള്ളച്ചാട്ടമല്ല, ദേ ഇതാണ് ‘തീച്ചാട്ടം’: പ്രകൃതിയിലെ അത്ഭുതപ്പെടുത്തുന്ന പ്രതിഭാസം: വീഡിയോ

അതേസമയം ഇന്ത്യ- ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് 21-ാം തീയതി തുടക്കമാകും. വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവരാണ് ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടിയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്.