ഭയപ്പെടുത്തിയ നിപ്പ കാലം ചിത്രീകരിച്ചതിങ്ങനെ; ‘വൈറസ്’ മേക്കിങ് വീഡിയോ

February 9, 2020

2019ൽ കേരളത്തെ പിടിച്ചുലച്ച ഒന്നായിരുന്നു നിപ്പ വൈറസ്. കോഴിക്കോട് ഭാഗങ്ങളിൽ വവ്വാലുകളിൽ നിന്നും പടർന്ന നിപ്പ വലിയ ഭീതിയാണ് ജനങ്ങളിൽ വിതറിയത്. പക്ഷെ കേരളത്തിന്റെ പ്രതിരോധം വളരെ വ്യത്യസ്തമായിരുന്നു. ആ നിപ്പ വൈറസ് കാലം സംവിധായകൻ ആഷിക് അബു ‘വൈറസ്’ എന്ന പേരിൽ വെള്ളിത്തിരയിലുമെത്തിച്ചിരുന്നു.

സിനിമയിൽ നിപ്പ ഭീതിയുടെ കാലങ്ങൾ ഷൂട്ട് ചെയ്തത് എങ്ങനെ എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ ആ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More:ജയിലിനുള്ളില്‍ എഫ്എം റേഡിയോ; തടവുകാര്‍ക്കും ആസ്വദിക്കാം ഇനിമുതല്‍ സംഗീതം

ചിത്രത്തിന്റെ കഥയൊരുക്കിയത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്‌. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം.