കൊൽക്കത്ത നഗരത്തിന്റെ പ്രിയകാഴ്ചയായി കൽപന

March 6, 2020

പെൺകരുത്തിന്റെ പ്രതീകമാകുകയാണ് കൊൽക്കത്ത നഗരത്തിന്റെ പ്രിയ ഡ്രൈവർ കൽപന എന്ന പെൺകുട്ടി. കൊൽക്കത്ത നഗരത്തിന്റെ തിരക്കുകളിലൂടെ ബസ് ഓടിക്കുന്ന പെൺകുട്ടിയാണ് കൽപന. കഴിഞ്ഞ എട്ട് മാസങ്ങളായി കൊൽക്കത്തക്കാരുടെ മുഴുവൻ ശ്രദ്ധ നേടുകയാണ് ഈ യുവതി. നഗരത്തിൽ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കൽപന .

കൽപനയുടെ പിതാവ് സുഭാഷ് മൊണ്ഡൽ ഒരു ഡ്രൈവർ ആയിരുന്നു. അദ്ദേഹത്തിൽ നിന്നാണ് കൽപന ഡ്രൈവിങ് പഠിച്ചുതുടങ്ങിയത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി അദ്ദേഹം ഒരു അപകടത്തെ തുടർന്ന് കിടപ്പിലാണ്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം കൽപ്പനയ്ക്കായി. ഇതിനായി ഡ്രൈവിങ് തൊഴിലായി സ്വീകരിക്കുകയായിരുന്നു കൽപന.

എട്ടാം ക്ലാസിൽവെച്ച് വിദ്യാഭ്യാസം അവസാനിപ്പിച്ച കൽപന ഇപ്പോൾ നഗരത്തിലെ ഏറ്റവും മികച്ച ഡ്രൈവറാണ്. എന്നാൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കണമെന്നാണ് ഇപ്പോൾ കൽപന ആഗ്രഹിക്കുന്നത്. ആദ്യമൊക്കെ കല്പനയുടെ കഴിവിൽ അവിടുത്തെ മറ്റ് ഡ്രൈവർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും കൽപനയുടെ കഴിവിൽ പൂർണ്ണ സന്തോഷത്തിലാണ്.