‘പ്രേമം’ സിനിമയിലേക്ക് ആറു തവണ ഓഡിഷൻ നടത്തിയിട്ടും പരാജയപ്പെട്ട നടി; പക്ഷേ, മറ്റൊരു സിനിമയ്ക്ക് സ്വന്തമാക്കിയത് സംസ്ഥാന അവാർഡ്!

March 2, 2020

മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ‘പ്രേമം’. നിവിൻ പോളിയെ ജനപ്രിയനാക്കിയ ചിത്രത്തിലൂടെ മൂന്നു ഭാഗ്യ നായികമാരെയാണ് സിനിമാലോകത്തിന് ലഭിച്ചത്. സായ് പല്ലവി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയപ്പോൾ അനുപമ പരമേശ്വരൻ തെലുങ്ക് സിനിമയിലാണ് താരമായത്. മഡോണ സെബാസ്റ്റ്യൻ മലയാളത്തിലും തമിഴിലുമായി തിളങ്ങി.

എന്നാൽ ‘പ്രേമം’ സിനിമയുടെ ഒഡീഷനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കാതെ പരാജയപ്പെട്ട ഒരു നടി മറ്റൊരു ചിത്രത്തിന് സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയെന്നു വെളിപ്പെടുത്തുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകർ.

‘പ്രേമം’ സിനിമയില്‍ ഓഡിഷന് വന്ന് പരാജയപ്പെട്ട പെണ്‍കുട്ടി പിന്നീട് മറ്റൊരു ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. നടിയുടെ പേര് പറയുന്നില്ല. അവരെ അഞ്ചോ ആറോ തവണ ഓഡിഷന്‍ നടത്തി. എന്നാല്‍ എല്ലാത്തിലും അവര്‍ പരാജയപ്പെട്ടു. ചിലപ്പോള്‍ പേടി കൊണ്ടോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം പരാജയപ്പെട്ടത്.’ ദിനേശ് പറയുന്നു.

Read More:കാണാതാകുന്ന കുട്ടികൾ- ആശങ്ക വേണ്ട: കേരള പൊലീസ്

2015ലാണ് ‘പ്രേമം’ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. അതിനു ശേഷം മൂന്നു നടിമാർക്കാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 2016ൽ രജീഷ വിജയനും, 2017ൽ പാർവതിയും 2018ൽ നിമിഷ സജയനുമാണ് പുരസ്‌കാരം ലഭിച്ചത്.