നഷ്ടം നികത്താൻ ഇന്ത്യ കാത്തിരിക്കേണ്ടത് 9 മാസങ്ങൾ; ഒന്നാം സ്ഥാനം നഷ്ടമാകുമോയെന്ന് ആശങ്ക

March 2, 2020

ന്യൂസീലൻഡിനോട് ടെസ്റ്റ് പരമ്പരയിൽ തോൽവി നേരിട്ട ഇന്ത്യക്ക് വിജയം തിരികെ നേടാൻ 9 മാസം കാത്തിരിക്കണം. നവംബറിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ മാത്രമേ പരാജയം തിരുത്താൻ ഇന്ത്യക്ക് സാധിക്കൂ.

ലോക ടെസ്റ്റ് ചാംബ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 360 ആണ് ഇന്ത്യയുടെ പോയിന്റ് നില. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 120 പോയിന്റും നഷ്ടമായ ഇന്ത്യക്ക് ഒന്നാം സ്ഥാനം ആശങ്കയിലുമാണ്.

ഒൻപതു കളിയിൽ നിന്നും ഏഴു വിജയവും രണ്ടു തോൽവിയുമാണ് ഇന്ത്യയുടെ നില. പത്തു കളിയിൽ നിന്നും ഏഴു വിജയവും ഒരു സമനിലയും രണ്ടു തോൽവിയുമായി 296 പോയിന്റുമായി ഓസ്‌ട്രേലിയ ആണ് രണ്ടാം സ്ഥാനത്തുള്ളത്.

ഇന്ത്യക്കിനി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള ഒൻപതു മാസങ്ങളാണ് ഇടവേള. എന്നാൽ ഈ ഇടവേളയിൽ ഇംഗ്ലണ്ട് ശ്രീലങ്ക, പാകിസ്താൻ, വെസ്റ്റ് ഇൻഡീസ് ടീമുകളെ നേരിടും. ഈ മൂന്നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയാൽ അവർക്ക് 480 പോയിന്റ് ആണ് ലഭിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമാകും.