മലയാളി താരം ആസിഫിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചിന്നത്തല റെയ്‌നയുടെ കിടിലന്‍ ഡാന്‍സ്: വൈറല്‍ വീഡിയോ

March 10, 2020

കളിക്കളത്തില്‍ വാശിയോടെ പോരാടുന്ന കായികതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും കെ എം ആസിഫുമാണ് സോഷ്യല്‍മീഡിയയില്‍ ചിരിനിറയ്ക്കുന്നത്. രസകരമായ ഒരു ടിക് ടോക്ക് വീഡിയോയിലൂടെ ഇരുവരും ഒരുമിച്ചെത്തുകയാണ്.

കളത്തിനകത്തും പുറത്തും രസികനായ സുരേഷ് റെയ്‌ന മുന്‍പും പലതവണ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ സജീവമാണ് താരം. ചൈന്നൈ സൂപ്പര്‍കിങ്‌സിന്‌റെ ചിന്നത്തല എന്നാണ് റെയ്‌ന അറിയപ്പെടുന്നതും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ ധോണിയാണ് ചൈന്നൈ സൂപ്പര്‍കിങ്‌സിന്‌റെ തല.

Read more: കുട്ടിത്തം മാറാതെ സച്ചിൻ; എതിരാളിയായി ജൂനിയർ പഠാൻ; വീഡിയോ

കെ എം ആസിഫിനൊപ്പമുള്ള റെയ്‌നയുടെ ടിക് ടോക്ക് വീഡിയോ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. രസകരമാണ് ഇരുവരുടേയും ഡാന്‍സ്. ചെന്നൈ സൂപ്പര്‍കിങ്‌സ് ടീമിലെ മലയാളി സാന്നിധ്യമാണ് കെ എം ആസിഫ്. ധോണിയുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെല്ലാം പരിശീലന ക്യാമ്പിലെത്തിയിട്ടുണ്ട്. ഈ മാസം 29 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകും.