ഈ കുട്ടി ഗോൾകീപ്പറുടെ ഫുട്ബോൾ പ്രണയത്തിന് മുന്നിൽ വൈകല്യവും മുട്ട് മടക്കി- ഹൃദയംതൊട്ട വീഡിയോ

March 4, 2020

പൊതുവെ ആൺകുട്ടികളുടെ ഇഷ്ട വിനോദം തന്നെയാണ് ഫുട്‍ബോൾ. ഒരു വിനോദം എന്നതിലുപരി ഫുട്ബോളിനെ ആത്മാവിലേറ്റിയ ഒരുപാട് ആളുകൾ ഉണ്ട്. കുട്ടികളിൽ തന്നെ ഫുട്ബോൾ പ്രിയം പലരീതിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗം.

അംഗവൈകല്യമുള്ള കുട്ടിയാണ് വിഡിയോയിൽ. ഒരു ഫുട്ബോൾ മത്സരത്തിൽ ഗോൾ കീപ്പറായി നിൽക്കുകയാണ് ഈ കുട്ടി. വൈകല്യത്തെ മറികടന്നു സാഹസികമായി കുട്ടി നടത്തുന്ന സേവിങ്ങ് ആണ് ശ്രദ്ധേയമാകുന്നത്.

കേരളത്തിന് പുറത്തുനിന്നുള്ള വീഡിയോ ആണിത്. ട്വിറ്ററിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഈ വീഡിയോ.