ഇനിമുതൽ പാസ്‌വേഡും ബാക്കപ്പുകളും സുരക്ഷിതം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‍സ്ആപ്പ്

March 4, 2020

പ്രായഭേദമന്യേ എല്ലാവരും വാട്‍സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള്‍ കൈമാറാനും, ചിത്രങ്ങള്‍ അയക്കാനും വീഡിയോ കോള്‍ ചെയ്യാനുമൊക്കെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. പുതിയ ഫീച്ചറുകൾ പരിചയപ്പെടുത്തുന്നതിലും വാട്‍സ്ആപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു ഫീച്ചറുമായി എത്തുകയാണ് വാട്സ്ആപ്പ്.

ആപ്ലിക്കേഷൻ സെറ്റിങ്സിലെ ചാറ്റ് ബാക്കപ്പ് വിഭാഗത്തിൽ നിന്നും പാസ്‌വേഡ് പരിരക്ഷിത ബാക്കപ്പുകൾ ഓപ്പൺ ചെയ്ത് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ ഉപയോഗിക്കാം. എന്നാൽ ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്ത ഫോണുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകുകയുള്ളു. അതേസമയം സാവധാനം ഇത് മറ്റ് ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത് ഗൂഗിൾ ബാക്കപ്പിലുള്ള മീഡിയ ഫയലുകൾ പരിരക്ഷിക്കാൻ സഹായിക്കുന്നു.

ഓൺലൈൻ പോർട്ടലായ വബെറ്റാ ഇൻഫോ ആണ് ആൻഡ്രോയിഡ് ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പ് v 2.20.66 ൽ ഈ ഫീച്ചർ കണ്ടെത്തിയത്.