സ്ത്രീ കൂട്ടായ്മയിൽ ഗോകുലം മൂവീസിന്റെ ബാനറിൽ ‘വിത്ത് ലൗ’ ഒരുങ്ങുന്നു

March 9, 2020

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ കൂട്ടായ്മയിൽ പുതിയ ചിത്രത്തിന് തുടക്കംകുറിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലാണ് പുതിയ ചിത്രം ‘വിത്ത് ലൗ’ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ആദ്യമായാണ് സ്ത്രീകളുടെ മാത്രം കൂട്ടായ്മയിൽ ഒരു ചിത്രം ഒരുങ്ങുന്നത്. ഗോകുലം ഗോപാലന്റെ മകൾ ലിജിഷ ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ലിജിഷയുടെ ആദ്യത്തെ നിർമാണ സംരംഭമാണ് ‘വിത്ത് ലൗ’.

സീമ നായികയായി വേഷമിടുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് സംവിധായകൻ ഹരിഹരനാണ്. മുക്താ ദീദി ചന്ദ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ തയാറാക്കുന്നത് ‘അമ്മ ദീദി ദാമോദരനാണ്. ബീന പോൾ ചിത്രസംയോജനവും, ഛായാഗ്രഹണം ഫൗസിയാ ഫാത്തിമയും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഫാത്തിമാ റഫീഖ് ശേഖറുമാണ്.

ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. അതേസമയം വിത്ത് ലൗവിന്റെ ചിത്രീകരണം ഈ ഏപ്രിലിൽ ആരംഭിക്കും.