‘എനിക്ക് ഒന്നും അറിയാന്‍പാടില്ല സാറേ…’ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന സിജു വിത്സനെ പറ്റിക്കാന്‍ കൂട്ടുകാരുടെ രസികന്‍ ‘ഗുലുമാല്‍ പണി’: ചിരി വീഡിയോ

April 30, 2020

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരമാക്കുന്ന നടനാണ് സിജു വിത്സന്‍. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് സിജു വിത്സന് കൂട്ടുകാര്‍ ചേര്‍ന്നൊരുക്കിയ ഗുലുമാല്‍ പണി. സുഹൃത്തുക്കളായ ശബരീഷ് വര്‍മ്മയും പ്രമോദ് മോഹനും ഗുലുമാല്‍ ഓണ്‍ലൈന്‍ അവതാരകന്‍ അനൂപ് പന്തളവും ആണ് രസകരമായ ഈ പ്രാങ്ക് വീഡിയോയ്ക്ക് പിന്നില്‍.

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഫോണ്‍ കോളിലൂടെയായിരുന്നു ഈ പ്രാങ്ക്. ഒരു പെണ്‍കുട്ടി സിജു വിത്സനെ ഫോണ്‍ ചെയ്യുന്നതില്‍ നിന്നുമായിരുന്നു പ്രാങ്കിന്റെ തുടക്കം. ഒരു ഡയറക്ടറിന്റെ അസിസ്റ്റാന്റാണ് എന്നു പരിചയപ്പെടുത്തിയാണ് പേള്‍ ഡിസൂസ എന്ന പെണ്‍കുട്ടി സിജുവിനെ വിളിച്ചത്. ദുബായില്‍ നിന്നായിരുന്നു കോള്‍. എന്നാല്‍ ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തി അനൂപ് പന്തളം സിജുവിനെ വിളിച്ചു.

Read more: ആമസോണ്‍ കാടുകളില്‍ അകപ്പെട്ട അഹാന പിന്നെ മായാവിക്കഥയും; സഹോദരി ഒരുക്കിയ ‘ഗുലുമാലില്‍’ പെട്ട് താരം: ചിരിവീഡിയോ

രസകരമായ ചോദ്യചെയ്യലായിരുന്നു പിന്നീട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ള നിരോധിത സംഘടനയുടെ കോള്‍ ആണ് പെണ്‍കുട്ടിയിലൂടെ സിജു വിത്സന് വന്നതെന്നും അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപ എത്തിയിട്ടുണെന്നും ഒക്കെ പറഞ്ഞു കൊണ്ടായിരുന്നു അനൂപിന്റെ ചോദ്യം ചെയ്യല്‍. ‘എനിക്ക് ഒന്നും അറിയില്ല സാറേ…’ എന്ന് ഇടയ്ക്കിടെ സിജു പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ അനൂപ് തന്നെയാണ് സസ്‌പെന്‍സ് പൊളിച്ചത്.

ഗുലുമാല്‍ ഓണ്‍ലൈന്‍ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും

https://instagram.com/actoranup_?igshid=18skfht828u9a

https://instagram.com/gulumalonline?igshid=1tllbym0yvu40

അടുത്തിടെ ചലച്ചിത്രതാരം അഹാനയക്ക് സഹോദരിയും അനൂപ് പന്തളവും ചേര്‍ന്നൊരുക്കിയ ഗുലുമാല്‍ പണിയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ രസകരാണ് ഗുലുമാല്‍ ഓണ്‍ലൈന്റെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകള്‍. അവതാരകന്‍ അനൂപിന്റെ രസകരമായ സംഭാഷണങ്ങള്‍ കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല്‍ ഓണ്‍ലൈന്‍.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാണ് അനൂപ് പന്തളം ഗുലുമാല്‍ ഓണ്‍ലൈനില്‍ വിവിധ പ്രാങ്ക് വീഡിയോകള്‍ ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.