കർഫ്യൂ നീങ്ങി; ‘ആടുജീവിതം’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

April 23, 2020

സിനിമ ലോകത്ത് ആശങ്ക സൃഷ്ടിച്ച വാർത്തയായിരുന്നു ‘ആടുജീവിതം’ ടീം ജോർദാനിൽ കുടുങ്ങിയത്. കൊവിഡ് വ്യാപ്തി ഭീഷണിയുയർത്തിയപ്പോൾ ഷൂട്ടിംഗ് തുടരാനാകാതെയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെയും ജോർദാൻ മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു ബ്ലെസ്സി, പൃഥ്വിരാജ് തുടങ്ങിയവർ അടങ്ങുന്ന സംഘം.

എന്നാൽ ഇപ്പോൾ അവർക്ക് ഷൂട്ടിംഗ് പുനഃരാരംഭിക്കാൻ സാധിച്ചതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്തത്.

ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള ആവശ്യം അറിയിച്ച് മുഖ്യമന്ത്രിക്ക് സംഘം കത്തും അയച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് വരാനുള്ള സാഹചര്യമില്ലെന്നും വിസ നീട്ടിനൽകുമെന്നുമാണ് കേരള സർക്കാർ അറിയിച്ചത്.