ഒന്ന് വാഷിംഗ് മെഷീനിൽ ഒളിച്ചിരുന്നതാണ്, രക്ഷിക്കാൻ വന്ന ഫയർ ഫോഴ്സ് പോലും ചിരിച്ചുപോയി- പൊട്ടിച്ചിരിപ്പിച്ച് വീഡിയോ

April 24, 2020

ലോക്ക് ഡൗൺ ആയതോടെ ലോകമെമ്പാടുമുള്ള ജനങ്ങൾ വിരസതയകറ്റാൻ പല പല രസകരമായ കളികളിലും മറ്റുമാണ് ഏർപ്പെട്ടിരിക്കുന്നത്. ചിലർ എന്തെങ്കിലും ക്രിയാത്മകമായ നിർമാണത്തിൽ ഏർപ്പെടുമ്പോൾ ചിലർക്ക് ഈ ലോക്ക് ഡൗൺ കാലം കുട്ടിക്കാലത്തേക്കുള്ള മടക്കമാണ്.

വീടിനുള്ളിൽ തന്നെ ഒളിച്ചുകളിക്കുകയും മറ്റുമാണ് വിദേശത്തും ആളുകൾ. അങ്ങനെ ഒളിച്ച് കളിച്ച് വൈറലായിരിക്കുകയാണ് ഒരു പെൺകുട്ടി. സാധാരണ ആരും പെട്ടെന്ന് കാണാതിരിക്കാനുള്ള ശ്രമത്തിൽ എവിടെയും കേറി ഒളിച്ചിരിക്കും ആളുകൾ. ഈ പെൺകുട്ടി തിരഞ്ഞെടുത്തത് വാഷിംഗ് മെഷീൻ ആണ്.

കുട്ടികളുടെ കളിയാണെങ്കിലും കളിക്കുന്നവർ പഴയ പോലെ കുട്ടികൾ അല്ലല്ലോ. വാഷിംഗ് മെഷീനിൽ കയറി ഒളിച്ച പെൺകുട്ടിക്ക് കളി കഴിഞ്ഞിട്ടും ഇറങ്ങാൻ പറ്റാതെയായി. പെൺകുട്ടി മെഷീനിൽ കുടുങ്ങി.

ഒടുവിൽ ഫയർ ഫോഴ്‌സ് എത്തേണ്ടി വന്നു വാഷിംഗ് മെഷീനിൽ നിന്നും പുറത്തിറക്കാൻ. രക്ഷിക്കാൻ വന്ന ഫയർ ഫോഴ്‌സ് പോലും കൂട്ടത്തോടെ പൊട്ടിച്ചിരിച്ചുപോയി പെൺകുട്ടിയുടെ അവസ്ഥ കണ്ട്. വളരെ രസകരമായ ഈ വീഡിയോ ഇൻസ്റാഗ്രാമിലാണ് വൈറലായത്.