കൊവിഡ് ഡ്യൂട്ടിക്ക് പുറമെ പ്രകൃതിയെയും സംരക്ഷിക്കുന്ന ഈ പോലീസ് സേനയ്ക്ക് കയ്യടിച്ചേ മതിയാവൂ- ഹൃദയം തൊട്ട വീഡിയോ

April 26, 2020

കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് പുറമെ ഏറെ അംഗീകരിക്കപ്പെട്ട ഒരു വിഭാഗമാണ് കേരള പോലീസ്. വളരെ ശക്തമായി നാടിനു കാവാലായി പോലീസ് സേന കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുകയാണ്. എന്നാൽ ജനങ്ങൾക്ക് മാത്രമല്ല, പ്രകൃതിക്കും താങ്ങും തണലുമാകുകയാണ് പോലീസുകാർ.

മനുഷ്യർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും വഴിയോരത്തുനിന്നും നീക്കം ചെയ്യുന്ന പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പ്ലാസ്റ്റിക് കുപ്പികളും മറ്റും വേർതിരിച്ച് പെറുക്കി മാറ്റുന്ന പോലീസ് സേന മലയാളിക്ക് ഒരു മാതൃകയാണ്. കൊവിഡ് കാലത്ത് വൃദ്ധരായവർക്കും അശരണരായവർക്കും വലിയ സഹായങ്ങളാണ് ഇതിനൊക്കെ പുറമെ പോലീസ് ചെയ്യുന്നത്.