kerala police

രചന, സംഗീതം, ആലാപനം കാക്കിക്കുള്ളിലെ കലാകാരന്മാര്‍; ശ്രദ്ധ നേടി കേരളാ പൊലീസിന്റെ പുതുവത്സര സന്ദേശഗാനം

നീതിപാലകരായി പൊതുസമൂഹത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴും സമൂഹമാധ്യമങ്ങളിലും സജീവമാണ് കേരളാ പൊലീസ്. രസകരമായ ട്രോളുകള്‍ പോലും തയാറാക്കി ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കുന്ന കേരളാ പൊലീസിന്റെ സേവനം സംസ്ഥാനത്തിന്റെ അതിര്‍വരമ്പുകള്‍ കടന്നും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തോട് അനുബന്ധിച്ച് കേരളാ പൊലീസ് ഒരുക്കിയ ഗാന സന്ദേശമാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസ്...

മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ നായക്കുട്ടിയ്ക്ക് രക്ഷകനായി പൊലീസുകാരൻ, സ്നേഹ വീഡിയോ

സ്‌നേഹാര്‍ദ്രമായ സമീപനങ്ങള്‍ക്കൊണ്ട് പലപ്പോഴും പൊലീസുകാരും സമൂഹ മാധ്യമങ്ങളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ ഒരു പൊലീസുകാരൻ കാണിച്ച സഹജീവി സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. മഴയത്ത് സ്ലാബിനടിയിൽ കുടുങ്ങിയ ഒരു നായക്കുട്ടിയെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത്. നിരവധിപ്പേരാണ് ഈ ഉദ്യോഗസ്ഥന്റെ സഹജീവി സ്നേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക്...

കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ഇനി അനാഥയല്ല; നായയെ ഏറ്റെടുത്ത് പോലീസുകാരൻ

പെട്ടുമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ധനു എന്ന രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ വളർത്തുനായ ഇനി അനാഥയല്ല. ധനുഷ്‌കയുടെ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോഗ് സ്‌ക്വാഡിലെ ട്രെയിനർ. ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവനാണ് കുവിയെ ഏറ്റെടുക്കുന്നത്. കുവി വളർന്ന വീട്ടിൽ ധനുഷ്‌കയുടെ മുത്തശ്ശി...

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഓക്‌സിജൻ സിലിണ്ടർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനും പൊതു ജനങ്ങൾക്കും ഈ ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരിൽ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. രോഗവ്യാപനം ശക്തമായാൽ രോഗലക്ഷണം ഇല്ലാത്ത രോഗികളെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കിൽ...

മാസ്കുകൾ ഉപയോഗശേഷം വലിച്ചെറിയരുത്; നിർദ്ദേശവുമായി കേരള പൊലീസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. അതേസമയം ഉപയോഗ ശേഷം മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് വലിയ ഗുരുതര ആരോഗ്യപ്രശനങ്ങൾക്ക് കരണമാകുമെന്ന് പറയുകയാണ് കേരള പൊലീസ്. ഉപയോഗശേഷം റോഡരികിലും പൊതുസ്ഥലങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന മാസ്കുകൾ പരിസ്ഥിതി മലിനീകരണത്തിനും സാംക്രമിക രോഗങ്ങള്‍ക്കും കാരണമായേക്കാം. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്....

മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

ചിലരുടെ ജീവിതം നല്‍കുന്ന പ്രചോദനം ചെറുതല്ല. പ്രത്യേകിച്ച് വെല്ലുവിളികളോട് ശക്തമായി പോരാടുന്നവരുടെ ജീവിതം. അപ്രതീക്ഷിതമായി വരുന്ന ചില സങ്കടങ്ങളില്‍ ഉള്ളുലഞ്ഞ് നെഞ്ച് പിടഞ്ഞ് പൊട്ടിക്കരഞ്ഞ് ഒടുവില്‍ സ്വയം തോറ്റുപോകുന്നവരുണ്ട് നമുക്കിടയില്‍. ഉള്ളിലെവിടെയോ ഉയര്‍ന്ന് പറക്കണമെന്ന് മോഹിക്കുന്നുണ്ടെങ്കിലും തയാറാവാതെ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ജീവിതത്തെ അടയറവുവയ്ക്കുന്ന ചിലര്‍. അത്തരക്കാര്‍ അറിയണം വിനയ് എന്ന ചെറുപ്പക്കാരനെക്കുറിച്ച്. വിനയ്-യെ കുറിച്ച്...

സ്റ്റഡി ടേബിൾ വാങ്ങാൻവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കുഞ്ഞുമകന് സർപ്രൈസ് ഒരുക്കി പൊലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

സ്റ്റഡി ടേബിൾ വാങ്ങാൻ വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കുഞ്ഞുമകന്റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഈ കുഞ്ഞുമകന് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് പൊലീസ്. യു കെ ജി വിദ്യാർത്ഥിയായ ദ്രുപതിന് മനോഹരമായൊരു സ്റ്റഡി ടേബിളുമായി എത്തിയിരിക്കുകയാണ് തലശ്ശേരി പൊലീസ്. കഴിഞ്ഞ ദിവസമാണ് ദ്രുപത്...

കൊവിഡ് ഡ്യൂട്ടിക്ക് പുറമെ പ്രകൃതിയെയും സംരക്ഷിക്കുന്ന ഈ പോലീസ് സേനയ്ക്ക് കയ്യടിച്ചേ മതിയാവൂ- ഹൃദയം തൊട്ട വീഡിയോ

കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് പുറമെ ഏറെ അംഗീകരിക്കപ്പെട്ട ഒരു വിഭാഗമാണ് കേരള പോലീസ്. വളരെ ശക്തമായി നാടിനു കാവാലായി പോലീസ് സേന കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുകയാണ്. എന്നാൽ ജനങ്ങൾക്ക് മാത്രമല്ല, പ്രകൃതിക്കും താങ്ങും തണലുമാകുകയാണ് പോലീസുകാർ. മനുഷ്യർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും വഴിയോരത്തുനിന്നും നീക്കം ചെയ്യുന്ന പോലീസിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്ലാസ്റ്റിക്...

ലോക്ക് ഡൗണ്‍കാലത്ത് ചക്കയിടാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്… ‘ബി-നെഗറ്റീവ് ടു ബി പോസിറ്റീവ്’: വൈറലായി ഹ്രസ്വചിത്രം

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രയത്‌നത്തിലാണ് നാടും നഗരവുമെല്ലാം. സാമൂഹികമായ അകലം പാലിക്കുകയും വ്യക്തി ശുചിത്വവുമാണ് ഈ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. എല്ലാവരോടും വീടുകളില്‍ തന്നെ കഴിയണമെന്ന് ആവശ്യപ്പെടുമ്പോഴും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ...

കണ്ണ് നിറച്ച കരുതൽ- ശ്രദ്ധേയമായി കേരള പോലീസിന്റെ വീഡിയോ

കൊവിഡ് പ്രതിരോധത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് കേരള പോലീസ്. കൊവിഡ് ചികിത്സയിൽ സജീവമായി ആരോഗ്യപ്രവർത്തകരും നാടിന് കാവലും കരുതലുമൊരുക്കി പോലീസും ഉണ്ട്. കൊറോണ കാലത്ത് ധാരാളം ബോധവൽക്കരണ വീഡിയോകൾ കേരള പോലീസ് ഒരുക്കിയിരുന്നു. ഇപ്പോൾ കണ്ണുനിറച്ചൊരു പ്രമേയം പങ്കുവയ്ക്കുകയാണ് കേരള പോലീസ്. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമാണ് പോലീസ് പുതിയ ബോധവൽക്കരണ വീഡിയോയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

Latest News

ഗർഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും വേണം ഏറെ കരുതൽ

സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. ഗർഭം ധരിക്കപ്പെടുന്നതു മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം...