വീട്ടിൽ വെറുതെയിരിക്കുകയല്ല മഞ്ജു വാര്യർ- അനായാസ നൃത്തച്ചുവടുകളുമായി നടി

April 3, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ തന്നെ കഴിയുകയാണ് എല്ലാവരും. സിനിമ താരങ്ങളും ഷൂട്ടിങ്ങും മറ്റു തിരക്കുകളും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഓരോരുത്തരും കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും വീടിനുള്ളിൽ കഴിയുമ്പോൾ സമയം ചിലവഴിക്കുന്നതെങ്ങനെ എന്നും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ മഞ്ജു വാര്യർ തെന്റെ നൃത്ത പരിശീലനത്തിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീടിനുള്ളിലാണ് നടി നൃത്തം ചെയ്യുന്നത്. മഞ്ജു വാര്യർ പൊതുവേദികളിൽ എത്തുമ്പോൾ നൃത്തം ചെയ്യാൻ എപ്പോഴും ആളുകൾ ആവശ്യപ്പെടാറുള്ളതാണ്. പൊതുചടങ്ങുകളിൽ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ മുൻപും തരംഗമായിരുന്നു.

അടുത്തിടെ ലോക്ക് ഡൌൺ ദിനങ്ങൾ നൃത്തത്തിനായി മാറ്റിവെച്ചിരിക്കുന്നതായി നടി അനുസിത്താരയും പങ്കുവെച്ചിരുന്നു. നടൻ കുഞ്ചാക്കോ ബോബൻ മകൻ ഇസഹാക്കിനോപ്പം നിമിഷങ്ങൾ ചിലവഴിക്കുകയാണ്.