മനം നിറച്ചൊരു ഊഞ്ഞാലാട്ടം; മുത്തശ്ശിയുടെ നിഷ്‌കളങ്കതയെ പ്രശംസിച്ച് സോഷ്യല്‍മീഡിയ: വൈറല്‍ വീഡിയോ

May 28, 2020
76 year old woman swinging

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. ഭാഷയുടേയും ദേശത്തിന്റേയും പ്രായത്തിന്റേയുമെല്ലാം അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമാകുന്നവരും നിരവധിയാണ്. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ക്കും സോഷ്യല്‍മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്വിറ്ററില്‍ താരമായിരിക്കുകയാണ് ഒരു മുത്തശ്ശിയമ്മ. ഊഞ്ഞാലാട്ടം സ്വയംമറന്ന് ആസ്വദിക്കുന്ന മുത്തശ്ശിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു. കുട്ടികളെപ്പോലെ ഇരുന്നും നിന്നുമൊക്കെ ഊഞ്ഞാലാടുന്ന മുത്തശ്ശിയുടെ എനര്‍ജിയെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Read more: വീഴ്ചയിലും തളരാതെ മുന്നോട്ട്; ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പ് ഇങ്ങനെ: വൈറല്‍ വീഡിയോ

ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജയ എന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. എഴുപത്തിയാറ് വയസ്സു പിന്നിട്ടു ഈ മുത്തശ്ശിക്ക്. മുഖത്ത് കുസൃതിച്ചിരിയുമായി ഊഞ്ഞാലാടുന്ന മുത്തശ്ശിയമ്മയുടെ നിഷ്‌കളങ്കതയ്ക്ക് നിറഞ്ഞു കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ.

പ്രായത്തെ മറന്ന് ജീവിതത്തിലെ സുന്ദരമായ കൊച്ചുകൊച്ചുമുഹൂര്‍ത്തങ്ങള്‍പ്പോലും ആസ്വദിക്കുന്ന മുത്തശ്ശി കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.

Story highlights: 76 year old woman swinging trending video in social media