കലിപ്പ് ഭാവത്തില്‍ മണിച്ചിത്രത്താഴിലെ ‘കുട്ടി കാട്ടുപറമ്പന്‍’; വൈറല്‍ വീഡിയോ

May 10, 2020

വളരെ പെട്ടെന്നാണ് ടിക് ടോക്ക് പ്രചാരത്തിലായത്. അഭിനയമോഹം കൊണ്ടുനടക്കുന്നവർക്ക് ഒരു ആശ്വാസമായി മാറുകയായിരുന്നു ടിക് ടോക്ക്. ലൈക്കിനും കമന്റിനും അനുസരിച്ച് പ്രകടനങ്ങൾ വിലയിരുത്തപ്പെടുന്ന ടിക് ടോക്കിൽ ശ്രദ്ധിക്കപ്പെടാൻ വലിയ മത്സരം തന്നെയാണ് നടക്കുന്നത്.

വീട്ടിലെ അംഗങ്ങളും വളർത്തുമൃഗങ്ങളുമെല്ലാം ഇങ്ങനെ ടിക് ടോക്കിന്റെ ഭാഗമാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായൊരു ടിക് ടോക്ക് വീഡിയോ ഉണ്ട്. ഫോട്ടോഷൂട്ടിന് വേണ്ടി പോസ്സ് ചെയ്ത് മടുത്ത ഒരു കുറുമ്പനായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ വീണ്ടും ക്ഷമ നശിച്ച കുട്ടിയുടെ മറ്റൊരു രസകരമായ വീഡിയോ ആണ് വൈറലാകുന്നത്.

മുഹമ്മദ് ഫഹീം എന്ന കുട്ടിയാണ് വീഡിയോകളിൽ. ഫർഹാൻ ഫോട്ടോഗ്രഫിക്കായി സാഹിത്യകാരൻ ബഷീറിന്റെയും മണിച്ചിത്രത്താഴിലെ കാട്ടുപറമ്പന്റെയും വേഷത്തിലാണ് മുഹമ്മദ് ഫഹീം എത്തിയത്. ഓരോ പോസുകൾ നിന്ന് മുഹമ്മദിന് ക്ഷമ കെട്ടു. ഇനിയെങ്ങനെയാണ് നിൽക്കേണ്ടത് എന്നൊക്കെ ദേഷ്യത്തിൽ ചോദിക്കുന്ന മുഹമ്മദിന്റെ വീഡിയോ ആയിരുന്നു ആദ്യം വൈറലായത്.

ഇപ്പോൾ മണിച്ചിത്രത്താഴിലെ കാട്ടുപറമ്പനായി മുഖഭാവങ്ങൾ വരുത്താൻ പറയുമ്പോൾ എനിക്കിത്രയുമൊക്കെയേ പറ്റൂ എന്നൊക്കെയാണ് കുട്ടി പറയുന്നത്. എന്തായാലും മോഡൽ ദേഷ്യത്തിലാണെങ്കിലും ഗംഭീര ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. ചിത്രങ്ങളേക്കാൾ പക്ഷെ വൈറലായത് ദേഷ്യക്കാരൻ മോഡലിന്റെ വീഡിയോകളാണ്.

Story highlights-Angry model and funny video