‘കൈ നിറയേ വെണ്ണ തരാം, കവിളിലൊരുമ്മ തരാം…’- മാതൃദിന ആശംസകളുമായി താരങ്ങൾ

May 10, 2020

മാതൃദിനത്തിൽ അമ്മമാർക്ക് ആശംസയുമായി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഒരുപാട് പേർ ഹൃദയം തൊടുന്ന, കണ്ണ് നിറയ്ക്കുന്ന ഒട്ടേറെ അനുഭവ കഥകളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചാണ് മാതൃദിന ആശംസകൾ അറിയിച്ചത്.

നടൻ മോഹൻലാൽ ‘ബാബ കല്യാണി’ എന്ന ചിത്രത്തിലെ മാതൃസ്നേഹം തുളുമ്പുന്ന ‘കൈ നിറയേ വെണ്ണ തരാം’ എന്ന ഗാനത്തിന്റെ ഈരടികൾക്കൊപ്പം അമ്മയുടെ ചിത്രവും പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

കുട്ടിക്കാലത്തും മുതിർന്നതിനു ശേഷവുമുള്ള അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബൻ ഇസഹാക്കിന്റെയും പ്രിയയുടെയും ചിത്രങ്ങളിലൂടെയാണ് മാതൃദിന ആശംസ ആരാധകർക്കായി പങ്കുവെച്ചത്.

സംവൃത സുനിൽ, ഭാമ, അഹാന കൃഷ്ണ, അനുപമ പരമേശ്വരൻ, ഗായത്രി സുരേഷ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

മെയ് 10 ഇന്ന് Mothers Day. അമ്മമാരെകുറിച് സമൂഹത്തോടും സുഹൃത്തുക്കളോടും ഹൃദയം തുറന്നു പറയുവാനും കൂടെയുള്ള ദിവസം . പ്രേത്യേകിച്ചും,2020ലെ ഈ ദിനം എന്റെ അമ്മയെകുറിച്ച പറയുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു. മൂന്നു പെൺകുഞ്ഞുങ്ങളെ നന്നായി വളർത്തി,അവർക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കാനും,പിന്നീട് അവരെ ഓരോ ജീവിതങ്ങളിലേക്കു പറഞ്ഞയക്കുന്നതുവരെ തണലായി,തണുപ്പായി ഒരു കാവൽ മാലാഖയെപ്പോലെ നിന്ന എന്റെ അമ്മക്ക് ,ഞങ്ങൾ മൂന്നു പെണ്മക്കളുടെ അമ്മക്ക് തീർത്താൽ തീരാത്ത നന്ദിയും സ്നേഹവും!!!♥️ ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു.ഈ മനോഹരമായ ദിവസം സമർപ്പിക്കുന്നു !!! നിറഞ്ഞ സ്നേഹത്തോടെ…….. സ്നേഹിക്കാം ഒരുപാടൊരുപാട്♥️

A post shared by Bhamaa (@bhamaa) on

View this post on Instagram

Happy Mother’s Day! ♥️

A post shared by Samvritha Akhil (@samvrithaakhil) on

View this post on Instagram

Happy Mother's Day Amma❤

A post shared by Gayathri R Suresh (@gayathri_r_suresh) on

Story highlights-celebrities mothers day post