ഷംനയുടെ വീടിനടിയിൽ ദിനോസർ; ഗുലുമാലിലാക്കിയ അനൂപിന് ഷംന കൊടുത്ത പണി- ചിരി വീഡിയോ

May 21, 2020

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും ചർച്ചയാകുന്നത് അനൂപ് പന്തളം അവതരിപ്പിക്കുന്ന ഗുലുമാൽ ഓൺലൈൻ സ്പെഷ്യൽ പ്രാങ്ക് വീഡിയോകളാണ്. ലോക്ക് ഡൗൺ സമയത്ത് നിരവധി താരങ്ങൾ അനൂപിന്റെ പ്രാങ്കിലൂടെ പറ്റിക്കപ്പെട്ടിരുന്നു. അഹാന കൃഷ്ണ, സിജു വിൽസൺ തുടങ്ങിയവരുടെ രസകരമായ പ്രാങ്ക് വീഡിയോ ഹിറ്റുമാണ്. ഏറ്റവുമൊടുവിൽ ഗുലുമാൽ ഓൺലൈനിലൂടെ പറ്റിക്കപ്പെട്ടത് ഷംന കാസിം ആണ്.

പക്ഷെ, അഹാനയുടെയും മറ്റും പ്രാങ്ക് വീഡിയോകൾ കണ്ട ഷംനയെ അധികനേരം പറ്റിക്കാൻ അനൂപിനും സാധിച്ചില്ല. മരടിൽ ഷംന വാങ്ങിയ പുതിയ വീടിനടിയിൽ ദിനോസറിന്റെ ഫോസിൽ ഉണ്ടെന്നു പറഞ്ഞാണ് അനൂപ് വിളിച്ചത്. ആർക്കിയോളജി ഡിപ്പാർട്മെന്റിൽ നിന്നുമാണെന്നൊക്കെ പറഞ്ഞപ്പോൾ ഷംന ഒന്ന് വിശ്വസിച്ചെങ്കിലും ദിനോസറിന്റെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞതോടെ അനൂപാണ് വിളിക്കുന്നതെന്ന് ഷംന തിരിച്ചറിഞ്ഞു.

ഷംനയുടെ പിറന്നാളാണ് മെയ് 23. ഇതിനോടനുബന്ധിച്ച് സഹോദരനാണ് ഷംനയ്ക്ക് അനൂപിലൂടെ ഒരു ഗുലുമാൽ നൽകിയത്. പക്ഷെ പ്രാങ്കാണെന്നു ഷംന തിരിച്ചറിഞ്ഞതോടെ കൂട്ടച്ചിരിയായി.

Read More: ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ; രസകരമായ ഗുലുമാലിന് ഗംഭീര ട്വിസ്റ്റുമായി നടി- ചിരി വീഡിയോ

ഗുലുമാൽ ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അനൂപ് വീഡിയോകൾ പങ്കുവയ്ക്കുന്നത്. ഓരോ എപ്പിസോഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.