ഷംന കാസിമിന്റെ വീടിനടിയിൽ ദിനോസർ; രസകരമായ ഗുലുമാലിന് ഗംഭീര ട്വിസ്റ്റുമായി നടി- ചിരി വീഡിയോ

May 17, 2020

രസകരമായ പ്രാങ്ക് വീഡിയോകളുമായി ഗുലുമാൽ ഓൺലൈനിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് അനൂപ് പന്തളം. നിരവധി പ്രേക്ഷകരാണ് ഗുലുമാൽ ഓൺലൈനിന്റെ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നത്. അഹാന കൃഷ്ണയ്ക്കും, സിജു വിൽസണും, വിദ്യ വിജയകുമാറിനുമൊക്കെ ഗംഭീര പ്രാങ്ക് നൽകിയ അനൂപ് ഇത്തവണ വിളിച്ചത് ഷംന കാസിമിനെയാണ്.

ഷംനയുടെ പിറന്നാളാണ് മെയ് 23ന്. ഇതിനോടനുബന്ധിച്ച് ഒരു രസകരമായ പ്രാങ്ക് ഷംനയ്ക്ക് നൽകിയത് സഹോദരനാണ്. മരടിൽ വാങ്ങിയ പുതിയ വീട്ടിലാണ് ഷംന ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം. പാചക പരീക്ഷണങ്ങൾക്കിടയിലാണ് അനൂപ് ആർക്കിയോളജി ഡിപ്പാർട്മെന്റിൽ നിന്നുമാണെന്ന വ്യാജേന ഷംനയെ വിളിക്കുന്നത്.

മരടിൽ പുതിയതായി വാങ്ങിയ വീടിനടിയിൽ രണ്ടു ദിനോസർ ഉണ്ടെന്നും അതിന്റെ ഫോസിൽ എടുക്കാൻ വീട് പൊളിക്കണം എന്നൊക്കെയാണ് അനൂപ് പറയുന്നത്. ദിനോസർ എനൊക്കെ പറയുന്നതുകൊണ്ട് തന്നെ തുടക്കം മുതൽ വളരെ ആശയക്കുഴപ്പത്തോടെയാണ് ഷംന സംസാരിക്കുന്നത്.

ദിനോസറിന്റെ പേരും കേരളത്തിലെത്തിയ കഥയുമൊക്കെ അനൂപ് പറയുന്നതാണ് രസകരം. മൈസൂർ രാജാവ് ആയിരുന്ന സദാനന്ദ റെഡ്ഢിയുടെ രണ്ടു ദിനോസറുകൾ തൃപ്പൂണിത്തുറയിൽ ഉണ്ട്. മുജീബും രമ്യയുമെന്നാണ് പേര്. നിങ്ങളുടെ വീടിനടിയിൽ ഇന്റർകാസ്റ്റ് കല്യാണം പോലെ അവർ കിടക്കുകയാണ് എന്നൊക്കെ വളരെ ഗൗരവത്തോടെ അനൂപ് പറയുമ്പോൾ ചിരിയടക്കാൻ പാടുപെടുപെടുകയാണ് ഷംന.

സാധാരണ പ്രാങ്ക് കോളുകളിൽ അനൂപ് തന്നെ ഒടുവിൽ ഇതൊരു പ്രാങ്ക് ആണെന്ന് പറയുമ്പോൾ മാത്രമാണ് എല്ലാവർക്കും ബോധ്യമാകുന്നത്. എന്നാൽ ഷംന പ്രാങ്ക് ആണെന്ന് തിരിച്ചറിയുന്നതാണ് ഏറ്റവും രസകരം. വളരെ കുറച്ച് സമയത്തിനുള്ളിൽ ഒട്ടേറെ ആളുകളാണ് വീഡിയോ കണ്ടത്. ഗുലുമാൽ ഓൺലൈൻ യൂട്യൂബ് ചാനലിലും അനൂപ് പന്തളത്തിന്റെ ഇൻസ്റാഗ്രാമിലും വീഡിയോ കാണാം.

Story highlights-gulumal online prank video with shamna kaseem