രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

May 10, 2020
train

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് താത്കാലികമായി നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

ആദ്യ ദിവസം സർവീസ് നടത്തുന്നത് 15 ട്രെയിനുകളാണ്. നാളെ വൈകുന്നേരം മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മറ്റന്നാൾ ട്രെയിൻ സർവീസ് നടത്തും. അതേസമയം രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17 ന് അവസാനിക്കാനിരിക്കയാണ് പുതിയ തീരുമാനം..

Story Highlights: Indian Railways to begin passenger train services