ലോക്ക് ഡൗൺ കാലത്ത് സ്വന്തം കലാസൃഷ്ടികൊണ്ട് ശ്രദ്ധനേടി മുത്തശ്ശി

May 6, 2020
daisy anto

പ്രായഭേദമില്ലാതെ നിരവധി കലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ കലാസൃഷ്ടികൊണ്ട് നിരവധിപ്പേർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തൃശൂർ, ചേർപ്പ് സ്വദേശിയായ ഡെയ്‌സി ആന്റോ എന്ന 86 കാരിയാണ് സ്വന്തം കലാസൃഷ്ടിയിലൂടെ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

പ്രായത്തിന്റെ അവശതകൾ മറന്ന് മനോഹരമായ തൂവാലകൾ തുന്നുകയാണ് ഡെയ്‌സി മുത്തശ്ശി. പേരക്കുട്ടികളുടെ കൈയിലുള്ള കളികളുടെ സ്റ്റോക്കെല്ലാം തീർന്നപ്പോഴാണ് അഞ്ച് വർഷത്തിലധികമായി ആറി തണുത്ത് അടച്ചു വച്ച വർണ്ണപ്പെട്ടി മുത്തശ്ശി തുറന്നത്.

Read also: ഇത് തിരിച്ചറിവിന്റെ കാലം; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് സംഗീത വീഡിയോ: ശ്രദ്ധേയമായി ‘കാലം’

പിന്നെ മനോഹരമായ തൂവാലകൾ മുത്തശ്ശിയുടെ സൃഷ്ടിയിൽ വിരിഞ്ഞുതുടങ്ങി. ആദ്യം തുവാല വലുപ്പത്തിൽ ഒരു കഷ്ണം മിനുത്ത വെള്ളതുണി വെട്ടിയെടുക്കും. പിന്നെ അതിന്റെ അരികുകളിലൂടെ മുത്തശ്ശിയുടെ കൈ വേഗത്തിൽ പായുകയാണ്…ക്രോഷ്യ സൂചികൾ തുണി തുളച്ച് നൂലുകളെ കോർത്തെടുക്കുന്നു. അവിടെ മനോഹരമായ പൂവും പൂമ്പാറ്റകളും പിറവി കൊള്ളുന്നു.

ഭർത്താവ് കുന്നത്ത് ആൻ്റോയുടെ അഞ്ച് വർഷം മുമ്പുള്ള വിയോഗം, അതുവരെ ഓടിച്ചാടി നടന്നിരുന്ന മുത്തശ്ശിയെ അല്പം ഒതുങ്ങി കൂടലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് പേരക്കുട്ടികൾക്കൊപ്പം മനോഹരമായ തൂവാല നിർമ്മിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരിക്കുകയാണ് ഈ മുത്തശ്ശി.

Read also: സ്വപ്നം ‘ശ്രീധന്യം’; ‘ഇളയരാജ’ ചിത്രം പോലെ ഈ ജീവിതം; കോഴിക്കോട് അസി. കളക്ടർ ആയി ചുമതലയേൽക്കുന്ന ശ്രീധന്യയ്ക്ക് അഭിനന്ദനപ്രവാഹം

” മക്കളെ ഇതു പഠിക്കാൻ ഇൻട്രസ്റ്റ് വേണം.. പിന്നെ ക്ഷമയും. പഴയ പോലെയല്ല ഇപ്പോ. ഡിസൈനൊക്കൊയൂട്യൂബിൽ നിന്ന് കിട്ടും.” എന്നാണ് അമ്മാമ്മ പേരക്കുട്ടികൾക്ക് നൽകുന്ന ഉപദേശം.

Story highlights: lock down activities 86 year old woman