സ്വയം പര്യാപ്തത കൈവരിച്ചാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും- പ്രധാനമന്ത്രി

May 12, 2020

കൊവിഡ് പ്രതിസന്ധി ഇന്ത്യക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. കോടിക്കണക്കിനു ആളുകളാണ് വെല്ലുവിളി നേരിടുന്നത്. ഇത്തരമൊരു പ്രതിസന്ധി ലോകത്ത് ആദ്യമാണ്. ഉറ്റവർ നഷ്‌ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു- പ്രധാനമന്ത്രി പറയുന്നു.

സ്വയംപര്യാപ്തത കൈവരിച്ചാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. ഈ പ്രതിസന്ധി ഇന്ത്യക്ക് ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കൊവിഡിൽ നിന്നും രക്ഷപ്പെടും. ലോകത്ത് ഇതുവരെ 42 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചത്. 2.75 ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായി.

ഇന്ത്യയിലും ഒട്ടേറെപ്പേർക്ക് ഉറ്റവരെ നഷ്ട്ടമായി, ഇതിൽ അനുശോചനം അറിയിക്കുകയാണ്. തുടക്കത്തിൽ ഇവിടെ ഒരു പി പി ഇ കിറ്റ് പോലും ഉണ്ടായിരുന്നില്ല. മാസ്കുകളും കുറവായിരുന്നു. എന്നാൽ ഇന്ന് 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എൻ 95 മാസ്കുകളും ദിനംപ്രതി ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

Story highlights- P M Narendra modi address to the nation