ലോക്ക് ഡൗൺ നീട്ടാൻ സാധ്യത; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

May 12, 2020

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. വൈകിട്ട് മൂന്നു മണി മുതൽ രാത്രി ഒൻപതുവരെ വരെ വീഡിയോ കോൺഫറൻസ് നീണ്ടിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് നീളാനാണ് സാധ്യത. ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ അദ്ദേഹം സൂചന നൽകിയിരുന്നു.

എന്നാൽ സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കാനുള്ള അധികാരം നൽകും. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇളവുകൾക്കായി ആവശ്യപ്പെട്ടിരുന്നു. ഏതൊക്കെ മേഖലയിലാണ് ഇളവുകൾ ആവശ്യമെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Story highlights-pm narendra modi address nation today at 8 pm