‘ജന്മദിനം ലാൽ സാറിനായിരുന്നുവെങ്കിലും സമ്മാനം എനിക്കാണ് കിട്ടിയത്’- മോഹൻലാലിൻറെ പിറന്നാൾ ഓർമ്മകൾ പങ്കുവെച്ച് സംഗീത ശിവൻ

May 27, 2020

മേയ് 21ന് അറുപതാം പിറന്നാൾ ആഘോഷിച്ച മോഹൻലാലിന് ആശംസാ പ്രവാഹമായിരുന്നു. മോഹൻലാൽ ഓർമകൾ പങ്കുവെച്ച് ഒട്ടേറെ താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇപ്പോൾ 28 വർഷം പഴക്കമുള്ള ഒരു പിറന്നാൾ ഓർമ്മ പങ്കുവയ്ക്കുകയാണ് സംവിധായകൻ സംഗീത് ശിവൻ.

മോഹൻലാലിൻറെ ഹിറ്റ് ചിത്രമായ യോദ്ധയുടെ സെറ്റിൽ നിന്നുള്ള ചില ചിത്രങ്ങൾക്കൊപ്പമാണ് സംഗീത് ശിവൻ ഒരു ഓർമ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സംഗീത് ശിവന്റെ വാക്കുകൾ;

മെയ് 21 നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജന്മദിനമായിരുന്നു. അന്ന് രാവിലെ വാട്സാപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ചെയ്തപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി. ‘യോദ്ധ’ ഷൂട്ടിംഗ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ…

Read More: ചെറുപ്പത്തിൽ വേർപിരിഞ്ഞ കൂടപ്പിറപ്പിനെ കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് പട്ടികുഞ്ഞുങ്ങൾ- അമ്പരപ്പിക്കുന്ന സ്നേഹക്കാഴ്ച

ജന്മദിനം ലാൽസാറിന്റെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു. ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ ‘യോദ്ധ’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി.

Story highlights-sangeeth sivan about mohanlal’s birthday