പിറന്നാൾ ദിനത്തിൽ തെരുവിന്റെ മക്കളെ കുളിപ്പിച്ചും അവർക്കൊപ്പം ആഘോഷിച്ചും വിനു മോഹൻ- വീഡിയോ

May 13, 2020

ലോക്ക് ഡൗൺ സമയത്ത് സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കും തുടങ്ങി സഹായം ആവശ്യമുള്ളവർക്കെല്ലാം പലരും കൈത്താങ്ങായി. എന്നാൽ തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പറ്റിയോ വൃത്തിയില്ലാത്ത സാഹചര്യത്തിൽ കഴിയുന്ന അവരുടെ രോഗ സാധ്യതയെ കുറിച്ചോ ആരും ശ്രദ്ധിച്ചില്ല. എന്നാൽ നടൻ വിനു മോഹനും ഭാര്യ വിദ്യയും കൊവിഡ് കാലത്ത് തെരുവിലേക്കിറങ്ങി അത്തരക്കാരെ കണ്ടെത്തി കുളിപ്പിക്കുകയും വസ്ത്രവും ഭക്ഷണവും നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ പിറന്നാളും തെരുവിന്റെ മക്കൾക്കൊപ്പമാണ് വിനു ആഘോഷിച്ചത്.

കഴിഞ്ഞ പിറന്നാൾ വരെയും പഞ്ചനക്ഷത്ര ഹോട്ടലിൽ ആഘോഷമാക്കിയ വിനു ഇത്തവണ ഒരു കേക്കുമായി ഭാര്യ വിദ്യക്കൊപ്പം പോയത് തെരുവിലേക്കാണ്. സന്തോഷത്തോടെയും സംതൃപ്തിയോടെയും തന്റെ പിറന്നാൾ അവർക്കൊപ്പം ആഘോഷിച്ച് വിനുവും വിദ്യയും സമൂഹത്തിനു ഒരു മാതൃകയായി.

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലാണ് വിനു പിറന്നാൽ ആഘോഷിച്ചത്. മാത്രമല്ല, ഒറ്റ ദിനം കൊണ്ട് തെരുവിൽ അലയുന്നവർക്കായുള്ള പ്രവർത്തനങ്ങൾ വിനു അവസാനിപ്പിച്ചില്ല.

Read More: ‘ഈ ചിത്രത്തിൽ നിന്നും എന്നെ കണ്ടെത്താമോ?’- ആരാധകരെ കുഴപ്പിച്ച് ശോഭന

തെരുവിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെ തേടി തെരുവോരം മൊബൈൽ ബാത്ത് സേവനങ്ങളുമായി ഇവർ തൃശ്ശൂർ ഭാഗത്ത് സജീവമാകുകയാണ്. ഒരു സിനിമാതാരത്തിൽ നിന്നും വളരെ മാതൃകാപരമായ പ്രവർത്തനമാണ് വിനുവും കുടുംബവും ചെയ്യുന്നത്.

Story highlights-Vinu mohan celebrating his birthday with street people