സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

khadeeja

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈയിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരിൽ എത്തിയ ചാവക്കാട് കടപ്പുറം സ്വദേശിനിയായ കദീജക്കുട്ടിയാണ് ഇന്ന് മരിച്ചത്. 73 വയസായിരുന്നു.. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

അതേസമയം കേരളത്തിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ ഇതുവരെ രോഗമുക്തരായി. വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലുണ്ട്. 

Story Highlights: woman died on covid in kerala