ഇത്രയും വാശിയേറിയതും രസകരവുമായ ഒരു വടംവലി ഇതിനുമുൻപ് കണ്ടിട്ടുണ്ടാകില്ല- ആവേശം നിറച്ചൊരു ‘കുഞ്ഞു വടംവലി’ വീഡിയോ

June 20, 2020

കൊവിഡ് കാലം ജനകളുടെ ജീവിതരീതിയെ മാറ്റിമറിച്ചിരിക്കുകയാണ്. വീടിന്റെ നാലുചുവരിനുള്ളിലും, സ്വന്തം വീട്ടുമുറ്റത്തും മാത്രം ആളുകൾ ഒതുങ്ങുമ്പോൾ കുട്ടികൾക്കാണ് ഏറ്റവും വലിയ നഷ്ടം. കളിച്ചുതിമിർത്ത് ആഘോഷിക്കേണ്ടിയിരുന്ന ഒരു അവധിക്കാലമാണ് നിശബ്ദമായി കടന്നുപോയത്.

എന്നാൽ അവധിക്കാലം കഴിഞ്ഞ് ഓൺലൈൻ ക്‌ളാസ്സുകളിലേക്ക് കുട്ടികൾ ചേക്കേറുമ്പോൾ രസകരമായൊരു വീഡിയോ ഓർമ്മകൾ പുതുക്കി ശ്രദ്ധേയമാകുകയാണ്. കുട്ടികളുടെ വാശിയേറിയ ഒരു വടംവലി മത്സരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Read More: ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; കനത്ത മഴ തുടരും

രസകരവും അതേപോലെ തന്നെ ആവേശവുമുണർത്തുന്ന വീഡിയോയുടെ പ്രത്യേകത ഇരുവശത്തുനിന്നും വടംവലിക്കുന്ന കുരുന്നുകളുടെ ഉത്സാഹമാണ്. അവരെ ആവേശത്തിലാക്കാൻ മറ്റു കുട്ടികളുമുണ്ട്. കൊവിഡ് പ്രതിസന്ധി നഷ്ടമാക്കിയ ഒട്ടനവധി കാര്യങ്ങളിൽ ഒന്നാണ് കുട്ടികൾക്ക് ഇതുപോലെ ഒത്തുചേരാൻ സാധിക്കാതെ പോയത്. മുതിർന്നവരെയും ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഒട്ടേറെപ്പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.

Story highlights- adorable thug of war game